ന്യൂ സൗത്ത് വെയിൽസടക്കമുള്ള പ്രധാന ഉൽപാദന മേഖലകളിൽ ലഭിച്ച മഴയെ തുടർന്ന് ഓസ്ട്രേലിയയിലെ കന്നുകാലി വിപണിയിൽ വൻ വിലക്കയറ്റം രേഖപ്പെടുത്തി. യുവ കന്നുകാലികളുടെ വില 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. വാഗ്ഗാ വാഗ്ഗാ ഉൾപ്പെടെയുള്ള വിപണികളിൽ കിലോയ്ക്ക് 40 മുതൽ 100 സെന്റ് വരെ വില വർധിച്ചു. ചില സ്ഥലങ്ങളിൽ പശുക്കൾക്ക് കിലോയ്ക്ക് 4.42 ഓസ്ട്രേലിയൻ ഡോളർ വരെ ലഭിച്ച് റെക്കോർഡ് സൃഷ്ടിച്ചു.
അതേസമയം, മഴ കാരണം ധാന്യ ഉൽപാദന പ്രതീക്ഷ മെച്ചപ്പെട്ടതോടെ ഗോതമ്പ് വില ടണ്ണിന് 25 ഡോളർ വരെ കുറഞ്ഞു. കുറഞ്ഞ തീറ്റച്ചെലവ് ഓസ്ട്രേലിയയിലെ ഫീഡ്ലോട്ട് മേഖലയ്ക്ക് ആശ്വാസമായി.
രാജ്യം 2026ൽ റെക്കോർഡ് തോതിൽ ബീഫ് ഉൽപാദിപ്പിക്കാനുള്ള പാതയിലാണെന്ന് വ്യവസായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.































