റഷ്യയിലെ സ്‌മോളന്‍സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ രണ്ടു മലയാളികള്‍ റഷ്യയില്‍ തടാകത്തില്‍ വീണു മരിച്ചു.കൊല്ലം ഉളിയക്കോവില്‍ സാഗര നഗര്‍ 48 ബിയില്‍ സിദ്ധാര്‍ഥ കാഷ്യു കമ്ബനി ഉടമ കെ സുനില്‍കുമാറിന്റെ മകന്‍ സിദ്ധാര്‍ത്ഥ സുനില്‍ (24) കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി പ്രത്യുഷ (24) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
തടാകത്തിന്റെ കരയില്‍ നിന്ന് സെല്‍ഫി എടുക്കുകയായിരുന്ന പ്രത്യുഷ കാല്‍ തെന്നി മറിഞ്ഞപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച സിദ്ധാര്‍ഥും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചതെന്ന് സിദ്ധാര്‍ഥിന്റെ പിതാവ് സുനില്‍കുമാര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ തടാകം കാണാനായി സുഹൃത്തുക്കളോടൊപ്പമാണ് പോയതാണിവര്‍.സിദ്ധാര്‍ഥ് കഴിഞ്ഞ ഓഗസ്തില്‍ നാട്ടില്‍ വന്നിരുന്നു. ആറു മാസത്തിനകം പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്. മൃതദേഹം ചൊവ്വാഴ്ച റഷ്യയില്‍ നിന്നു ദുബായ് വഴി നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സന്ധ്യ സുനിലാണ് സിദ്ധാര്‍ത്ഥിന്റെ മാതാവ്. സഹോദരി , പാര്‍വതി സുനില്‍.