മെൽബൺ: ഓസ്ട്രേലിയയിൽ പൂർണമായി ചിത്രീകരിച്ച ആദ്യ അന്താരാഷ്ട്ര സ്വതന്ത്ര മലയാളം മ്യൂസിക് ആൽബമായ ‘ഡയമണ്ട്’ ഫെബ്രുവരി 20, 2026 മുതൽ ലോകവ്യാപകമായി സ്ട്രീമിംഗിന് എത്തുന്നു. പ്രമുഖ ഗായകൻ ജാസ്സി ഗിഫ്റ്റ് അവതരിപ്പിക്കുന്ന ഈ ആൽബം സംഗീതപ്രേമികളിൽ വലിയ പ്രതീക്ഷയുണർത്തുകയാണ്.
ഓസ്ട്രേലിയയിലെ വിവിധ മനോഹരമായ ലൊക്കേഷനുകളിൽ ആകർഷകമായ ദൃശ്യഭംഗിയോടെ ചിത്രീകരിച്ച ‘ഡയമണ്ട്’, മലയാള സംഗീതലോകത്തിന് ഒരു പുതിയ അന്താരാഷ്ട്ര ദിശാബോധം നൽകുന്ന പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. സ്വതന്ത്ര നിർമ്മാണത്തിലൂടെ വിദേശരാജ്യത്ത് പൂർണമായി ചിത്രീകരിച്ച ആദ്യ മലയാളം മ്യൂസിക് ആൽബമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്.
ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത് വിഷ്ണു ചെമ്പങ്കുളം ആണ്. ക്രിയേറ്റീവ് ഡയറക്ടറായി ആൽഫി ടോമി പ്രവർത്തിക്കുന്നു. പാക്കാ ലോക്കൽ വേൾഡ്ലി നിർമിച്ചിരിക്കുന്ന ഈ ആൽബം എംഎച്ച്ബി റെക്കോർഡ്സ് ആണ് പുറത്തിറക്കുന്നത്.
സംഗീതസംവിധാനം നിർവഹിച്ചത് റോമ്നിക് സ്റ്റീഫൻ. ജാസ്സി ഗിഫ്റ്റിനൊപ്പം എസ്‌ഡീ മുത്തുവും വോകൽസ് കൈകാര്യം ചെയ്യുന്നു. വരികളും സംഗീതവും മുത്തുവിന്റെതാണ്. മിക്‌സിംഗ് & മാസ്റ്ററിംഗ് അശ്ബിൻ പോൾസൺ നിർവഹിച്ചു.
എഡിറ്റിംഗ് & വി.എഫ്.എക്സ് അലോഷി (സ്റ്റുഡിയോ 808) നിർവഹിച്ചിരിക്കുന്നു. സാങ്കേതികമായും ദൃശ്യപരമായും ഉയർന്ന നിലവാരം പുലർത്തുന്ന ഈ മ്യൂസിക് വീഡിയോ അന്താരാഷ്ട്ര നിലവാരത്തിലുള്ള അവതരണമാണ് ലക്ഷ്യമിടുന്നത്.
‘ഡയമണ്ട്’ എന്ന ഈ ആൽബം മലയാള സംഗീതലോകത്തിന് ഒരു പുതിയ ചരിത്രം കുറിക്കുമെന്ന് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 20 മുതൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ലോകമെമ്പാടും സ്ട്രീമിംഗ് ആരംഭിക്കും.
Trailer – https://youtu.be/OW5VEndavXI?si=xfui0cSP5v4DOirb






























