Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, വൈകിട്ടോടെ ഇന്ത്യയിൽ നിന്ന് ഒഴിയും

by Kerala News Web Desk 04
November 25, 2025
in INDIA
0 0
A A
എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, വൈകിട്ടോടെ ഇന്ത്യയിൽ നിന്ന് ഒഴിയും
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും ഒഴിയും എന്നാണ് വിവരം. അഗ്നി പർവതസ്ഫോടനത്തിന് പിന്നാലെ വടക്കൻ ഇന്ത്യിലേക്ക് ചാരമേഘങ്ങൾ നീങ്ങിയിരുന്നു. ദില്ലിയിലടക്കം വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇത് ആശങ്ക ഉണ്ടാക്കിയിരുന്നു. കരിമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങിയതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. സർവീസുകൾക്ക് തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും അധികൃതർ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഇന്ന് നാല് ആഭ്യന്തര വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്താൻ വേണ്ടിയാണ് സർവീസ് റദ്ദാക്കിയത്. ചാരമേഘങ്ങൾ ബാധിച്ച മേഖലകളിലൂടെ പറന്ന വിമാനങ്ങളിലാണ് സുരക്ഷാ പരിശോധന. ചെന്നൈ – മുംബൈ, ഹൈദരാബാദ് – മുംബൈ, കൊൽക്കത്ത – മുംബൈ, ഹൈദരാബാദ് – ദില്ലി സർവീസുകൾ ആണ് റദ്ദാക്കിയത്.

ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവ്വത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി. സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിൻ്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിൻ്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങിയെത്തിയിരുന്നു. ഈ പുകപടലം അന്തരീക്ഷത്തിൻ്റെ മുകൾത്തട്ടിൽ മേഘപടലം പോലെ ആയതിനാൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുവിൻ്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിമാന സർവീസുകൾ റദ്ദാക്കി; ജാഗ്രതാ നിർദ്ദേശം
അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനുകൾക്ക് കരിമേഘ പടലങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, ഏറ്റവും പുതിയ അഡ്വൈസറികൾ അനുസരിച്ച് ഫ്ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനത്തിൻ്റെ അളവ് എന്നിവയിൽ മാറ്റം വരുത്താനും നിർദ്ദേശം നൽകി. എൻജിൻ പ്രവർത്തനത്തിലെ അപാകതകളോ കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിമാനത്താവളങ്ങളിൽ അഗ്നിപർവ്വത ചാരത്തിൻ്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ റൺവേ, ടാക്‌സിവേ, അപ്രോൺ എന്നിവ ഉടൻ പരിശോധിക്കുകയും, സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിമാന സർവീസുകൾ പുനരാരംഭിക്കുകയും വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.മആകാശ എയർ: നവംബർ 24, 25 തീയതികളിലെ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ആകാശ എയർ വിമാനങ്ങൾ റദ്ദാക്കി. കെ.എൽ.എം. കെ.എൽ.എം. റോയൽ ഡച്ച് എയർലൈൻസിൻ്റെ ആംസ്റ്റർഡാം-ഡൽഹി (KL 871) സർവീസും തിരിച്ചുള്ള ഡൽഹി-ആംസ്റ്റർഡാം സർവീസും റദ്ദാക്കി. എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ചാരത്തിൻ്റെ മേഘങ്ങൾ പടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ഉണ്ടെന്നും, യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും ഇൻഡിഗോ സോഷ്യൽ മീഡിയയിൽ അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
Next Post
ശവപ്പെട്ടിയുടെ വശങ്ങളിൽ മുട്ടും തട്ടും, തുറന്നപ്പോൾ കണ്ണ് തുറന്ന് തലയും കയ്യും അനക്കി 65കാരിയുടെ മൃതദേഹം

ശവപ്പെട്ടിയുടെ വശങ്ങളിൽ മുട്ടും തട്ടും, തുറന്നപ്പോൾ കണ്ണ് തുറന്ന് തലയും കയ്യും അനക്കി 65കാരിയുടെ മൃതദേഹം

‘അരുണാചൽ പ്രദേശ് ചൈനയിലാണ്’: ഇന്ത്യൻ യാത്രക്കാരിയെ ഷാങ്ഹായിൽ 18 മണിക്കൂർ തടഞ്ഞു; ശക്തമായ നയതന്ത്ര പ്രതിഷേധം അറിയിച്ച് ഇന്ത്യ

'അരുണാചൽ പ്രദേശ് ചൈനയിലാണ്': ഇന്ത്യൻ യാത്രക്കാരിയെ ഷാങ്ഹായിൽ 18 മണിക്കൂർ തടഞ്ഞു; ശക്തമായ നയതന്ത്ര പ്രതിഷേധം അറിയിച്ച് ഇന്ത്യ

ബുർഖ ധരിച്ച് പാർലമെൻ്റംഗം സഭയിലെത്തി; കോപം കൊണ്ട് പൊട്ടിത്തെറിച്ച് സഭാംഗങ്ങൾ; നാടകീയ സംഭവങ്ങൾ ഓസ്ട്രേലിയയിൽ

ബുർഖ ധരിച്ച് പാർലമെൻ്റംഗം സഭയിലെത്തി; കോപം കൊണ്ട് പൊട്ടിത്തെറിച്ച് സഭാംഗങ്ങൾ; നാടകീയ സംഭവങ്ങൾ ഓസ്ട്രേലിയയിൽ

രാജ്യം വിടാനൊരുങ്ങി ലക്ഷ്‌മി മിത്തൽ; യുകെയിൽ അതിസമ്പന്നർക്ക് അധിക നികുതി?

രാജ്യം വിടാനൊരുങ്ങി ലക്ഷ്‌മി മിത്തൽ; യുകെയിൽ അതിസമ്പന്നർക്ക് അധിക നികുതി?

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു

വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു

August 11, 2026
റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു

റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു

August 11, 2026
അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു

അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist