വാഷിംഗ്ടണ്‍ : ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കൻ നഗരമായ ന്യൂയോര്‍ക്ക് സിറ്റിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നഗരത്തിലെ നിരവധി സബ്‌വേ സംവിധാനങ്ങളും തെരുവുകളും ഹൈവേകളും വെള്ളക്കെട്ടിലായി. ക്വീൻസിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനല്‍ ഇന്നലെ അടച്ചു. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ വരും മണിക്കൂറുകളിലും ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോചുല്‍ അറിയിച്ചു.