ദില്ലി: വിദേശ രാജ്യങ്ങളിലടക്കം വമ്പൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം ദില്ലിയിൽ പിടിയിൽ. മലയാളികളെ അടക്കം വഞ്ചിച്ച് പണം തട്ടിയ സംഘമാണ് ദില്ലിയിൽ പിടിയിലായത്. ഗൾഫ് രാജ്യങ്ങളിലും മലേഷ്യയിലും വമ്പൻ ജോലി വാഗ്ദാനം ചെയ്താണ് ഈ സംഘം തട്ടിപ്പ് നടത്തിവന്നിരുന്നത്. രണ്ട് നേപ്പാൾ പൗരൻമാരടക്കം ഏഴുപേരാണ് പിടിയിലായതെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.
ഇരയായവരിൽ കൂടുതൽപ്പേരും മലയാളികളെന്നാണ് ദില്ലിപൊലീസ് ക്രൈംബ്രാഞ്ച് പറയുന്നത്. നൗക്കരി ഡോട്ട് കോം അടക്കമുള്ള സൈറ്റുകളിലൂടെയായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരാളിൽനിന്ന് ഈടാക്കിയിരുന്നത് 59,000 രൂപയാണെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും ദില്ലിപൊലീസ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.






























