വാഷിംഗ്ടണ്‍: സാഹസികമായി അമേരിക്കയിലേക്കു കടക്കാൻ ശ്രമിച്ച് അറസ്റ്റിലായ നാലു പേരില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്.
കാനഡയില്‍നിന്നുള്ള ചരക്കു ട്രെയിനില്‍ ഒളിച്ചുകയറി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങുന്നതിടെ യുഎസ് ബോർഡർ പട്രോള്‍ ഏജന്‍റസ് ഇവരെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ന്യൂയോർക്കിലെ എറി കൗണ്ടിയിലുള്ള ബഫലോയിലായിരുന്നു സംഭവം. റെയില്‍വേ പാലത്തിനു സമീപം ട്രെയിനെത്തിയപ്പോള്‍ നാലു പേരും ചാടി ഇറങ്ങുകയായിരുന്നു.






























