ഓസ്ട്രേലിയ : ഫ്രൂട്ട് വാലി ഓസ്ട്രേലിയ ന്യൂസിലൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച മെൽബണില്‍ നടക്കും. കോളിറ്റി ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ സീറോ മലബാർ സഭയുടെ അധ്യക്ഷൻ കാർഡിനൽ മാർ ജോർജ് ആലഞ്ചേരി കമ്പിനിയുടെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ കർഷകരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി 50 ലേറെ വിദേശരാജ്യങ്ങളിലെ 200 പ്രവാസികളുടെ നേതൃത്വത്തിൽ തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രൂട്ട് വാലി ഫാർമേഴ്സ് പ്രൊഡ്യൂസിങ് കമ്പനിയുടെ സഹകരണത്തോടെയാണ് സിഡ്നി ആസ്ഥാനമായി ഫ്രൂട്ട് വാലി ഓസ്ട്രേലിയ ന്യൂസിലൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി പ്രവര്‍ത്തിക്കുന്നത്.
ഫ്രൂട്ട് വാലി കമ്പനിയുടെ ചെയര്‍മാനും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടുമായ അഡ്വ. ബിജു പറയുനിലം ആദ്യ വില്പന നിർവഹിക്കും. മാനേജിംഗ് ഡയറക്ടർ ജോണിക്കുട്ടി തോമസ് അധ്യക്ഷത വഹിക്കും. കേരളത്തിന്റെ തനത് സുഗന്ധ വിളകളായ ഏലം, കുരുമുളക്, ഗ്രാമ്പു, കറിവേപ്പില, തുടങ്ങിയവ ഫ്രൂട്ട് വാലി ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനി വഴി കേരളത്തിലെ കർഷകരിൽ നിന്ന് നേരിട്ട് സ്വീകരിച്ച് ഗുണനിലവാരം ഉറപ്പാക്കി ഓഷ്യാന രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുകയും അതുവഴി കേരളത്തിലെ കർഷകർക്ക് നായവില ഉറപ്പാക്കുകയുമെന്നതാണ് കമ്പിനി ലക്ഷ്യമിടുന്നതെന്ന് ബിജു പറയുനിലം പറഞ്ഞു. നിലവിൽ സിഡ്നി, ക്യാമ്പറ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്റ്റോറുകളിൽ ഫ്രൂട്ട് വാലി ഓസ്ട്രേലിയ ന്യൂസിലാൻഡിന്റെ വിവിധ സ്പൈസസ്സുകൾ വിൽപ്പന നടത്തുന്നുണ്ട്.