അമേരിക്കൻ ഭരണസംവിധാനത്തില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന വംശീയവെറി വെളിവാക്കിയ ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസിലെ കൂട്ടുപ്രതിക്ക് തടവുശിക്ഷ.കറുത്തവംശജനായ ഫ്ലോയ്ഡിന്റെ കഴുത്തില്‍ സഹപ്രവര്ത്തകൻ കാല്‍മുട്ടമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുന്നത് കണ്ടുനിന്ന ടോ താവോ എന്ന പൊലീസുകാരനാണ് നാലുവര്‍ഷവും ഒമ്ബത് മാസവും തടവ് വിധിച്ചത്.
2020 മെയ് 25നാണ് വെള്ളക്കാരനായ പൊലീസുകാരൻ ഡെറിക് ഷോവിൻ ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയത്. ‘എനിക്ക് ശ്വാസം മുട്ടുന്നു, ശ്വസിക്കാനാകുന്നില്ല’ എന്ന് നിലവിളിച്ച ഫ്ലോയ്ഡ്, ഒമ്ബതര മിനിറ്റാണ് ശ്വാസംകിട്ടാതെ പിടഞ്ഞത്. ഫ്ലോയ്ഡിന്റെ കൊലപാതകത്തോടെ അമേരിക്കയില്‍ ശക്തിപ്രാപിച്ച ‘ബ്ലാക്ക് ലെെവ്സ് മാറ്റര്‍’ (കറുത്തവരുടെ ജീവന് വിലയുണ്ട്) പ്രക്ഷോഭം ലോകമാകമാനം പടര്‍ന്നിരുന്നു. മുഖ്യപ്രതിയായ ഷോവിന് 22.5 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു.