ലിസ്ബണ്‍ കത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നുവെന്ന് ഫ്രാൻസിസ് മാര്‍പാപ്പ.‘സഭ എല്ലാവരുടേതുമാണ്. അതിനുള്ളില്‍ ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുണ്ട്. അതനുസരിച്ച് അവര്ക്ക് ചില കൂദാശകളില് പങ്കെടുക്കാന് സാധിക്കില്ല. അതിനര്ഥം അവര്ക്ക് പള്ളിയില് പ്രവേശിക്കാന് പറ്റില്ലെന്നല്ല.’–- അദ്ദേഹം പറഞ്ഞു.