സിഡ്‌നി: കാത്തോ മൂവി മേക്കേഴ്സിന്റെ ബാനറിൽ സിഡ്‌നി മലയാളിയായ തോമസ് കെ ജോസഫ് നിർമ്മിക്കുന്ന മലയാള ചലച്ചിത്രം സെൻസറിങ് പൂർത്തിയായി റിലീസിങ്ങിന് ഒരുങ്ങുന്നു. പ്രശസ്ത സംവിധായകൻ കലാധരനാണു ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശോഭ മോഹൻ, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, റിയാസ് നർമ്മകല, ബാലതാരങ്ങളായ നിവിൻ, പാർവതി എന്നിവർക്കൊപ്പം തോമസ് കെ ജോസഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട 22 വർഷത്തെ ഇടവേളക്കു ശേഷം കലാധരൻ ഒരുക്കുന്ന ചിത്രം കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ മാർച്ച് 24 നു റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ പ്രശസ്ത നടൻ സുരേഷ് ഗോപി ഓൺലൈനിലൂടെ ഇന്നു റിലീസ് ചെയ്യും.