വീട്ടുജോലികളെല്ലാം ചെയ്ത് നിരാശ ബാധിച്ച സ്ത്രീ അമ്മായിഅമ്മയെ കൊലപ്പെടുത്തി. ദാരുണമായ സംഭവം നടന്നത് ദില്ലിയിൽ. 48 -കാരിയായ സ്ത്രീയാണ് 86 -കാരിയായ അമ്മായിഅമ്മയെ കൊലപ്പെടുത്തിയത്. ഒരു പാത്രമെടുത്ത് അടിച്ചാണ് അമ്മായിഅമ്മയെ സ്ത്രീ കൊലപ്പെടുത്തിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കുറേ കാലമായി പാചകവും മറ്റും വീട്ടുപണികളും തുടർച്ചയായി ചെയ്യുന്നതിന്റെ നിരാശയിലായിരുന്നു സ്ത്രീ. ആ നിരാശയായിരിക്കണം കൊലയിലേക്ക് നയിച്ചത്. എന്നാലും പെട്ടെന്ന് കൊല ചെയ്യാനായി എന്തെങ്കിലും പ്രകോപനം ഉണ്ടായതായി ഇതുവരെ തെളിഞ്ഞിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.
നെബ് സരായ് സ്വദേശിനിയായ ശർമ്മിഷ്ഠ സോം ആണ് കൊലക്കുറ്റത്തിന് പൊലീസിന്റെ പിടിയിലായത്. സ്വദേശിയായ ഒരാൾ വിളിച്ച് പൊലീസിനോട് സുഹൃത്തിന്റെ അപാർട്‍മെന്റിൽ അവന്റെ അമ്മ ചോരയൊഴുക്കി കിടക്കുന്നു എന്ന് പറഞ്ഞതിനെ തുടർന്നാണ് സംഭവസ്ഥലത്ത് പൊലീസ് എത്തിയത്. “പൊലീസ് സ്ഥലത്തെത്തിയപ്പോൾ, മുഖത്തും തലയോട്ടിയിലും ഒന്നിലേറെ മുറിവുകളുമായി ഹാൻഷി സോം അടുക്കളയിലെ തറയിൽ കിടക്കുന്നതാണ് കണ്ടത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ മകൻ സുരജിത് സോം, ഭാര്യ ശർമ്മിഷ്ഠ, അവരുടെ 16 വയസ്സുള്ള മകൾ ഇവരെല്ലാം 2014 മുതൽ നെബ് സരായിയിലാണ് താമസം. കൊൽക്കത്ത സ്വദേശിയായ സുരജിത്തിന്റെ അമ്മ 2022 മാർച്ച് വരെ തനിച്ചായിരുന്നു താമസം. എന്നാൽ, അവരെ കുറിച്ച് ആകുലനായിരുന്ന സുരജിത് അവർക്ക് സ്വന്തം ഫ്ലാറ്റിന്റെ എതിർവശത്തായി ഒരു ഫ്ലാറ്റ് വാടകയ്‍ക്ക് എടുത്ത് നൽകി” എന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.