Wednesday, September 30, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

20 സെക്കൻഡിൽ ഇമിഗ്രേഷനുമായി സിയാൽ

വരിയിൽ നിൽക്കാതെ സ്‌മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം

by Kerala News Web Desk 04
July 26, 2024
in KERALA
0 0
A A
20 സെക്കൻഡിൽ ഇമിഗ്രേഷനുമായി സിയാൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

നെടുമ്പാശ്ശേരി കൊച്ചി വിമാന ത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാ’മിന്റെ ഭാഗമായാണ് നടപടി. ഇതോടെ രാജ്യാന്തര യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാകും സിയാൽ. പരീക്ഷണം തിങ്കളാഴ്ച്‌ച തുടങ്ങും. അടുത്ത മാസം കമ്മീഷൻ ചെയ്യും. ഡൽഹി വിമാനത്താവളത്തിൽ ജൂണിൽ ഈ സംവിധാനം ഏർപ്പെടുത്തിയിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനുള്ള അടിസ്ഥാന സൗകര്യം സിയാലിൽ സജ്ജമായിട്ടുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പ് ചുമതല. ആഗമന- പുറപ്പെടൽ മേഖലകളിൽ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പാക്കുക. ഇതിനായുള്ള സ്‌മാർട്ട് ഗേറ്റുകൾ എത്തി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ സി ഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷന് അനുമതി ലഭിച്ചിട്ടുള്ളത്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. പാ സ്സ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അ‌പ്ലോഡ് ചെയ്‌ത ശേഷം ബയോമെട്രിക് എൻറോൾമെൻ്റിലേക്ക് കടക്കണം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെൻ്റ് കൗണ്ടറുകൾ വിമാനത്താവളത്തിലെ എഫ് ആർ ആർ ഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.

രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രക്കും ആഗമന- പുറപ്പെടൽ ഇമിഗ്രേഷൻ നടപടികൾക്കായി വരിയിൽ നിൽക്കാതെ സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല. സ്‌മാർട്ട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്സ്പോർട്ട് സ്കാൻ ചെയ്യണം. രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ തനിയെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. യന്ത്രം മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ഇതിനായി പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കൻഡാണ്. ചെക്ക്-ഇൻ കഴിഞ്ഞാൽ 20 സെക്കൻഡിൽ സുരക്ഷാ പരിശോധനക്ക് എത്തുന്ന വിധത്തിലാണ് സജ്ജീകരണം ഒരുങ്ങുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രസ്റ്റഡ് ട്രാവലർ പദ്ധതിക്ക് രാജ്യത്ത് തന്നെ രണ്ടാമതായി സൗകര്യമൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.

പരമാവധി ഇടങ്ങളിൽ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് സിയാൽ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് സമ്മർദമൊന്നുമില്ലാതെ വിമാനത്താവളത്തിലെ വിവിധ പരിശോധനങ്ങൾ പൂർത്തിയാക്കാൻ കഴിയണം. ഒപ്പം സുരക്ഷ ഉറപ്പുവരുത്തുകയും വേണം. ആഭ്യന്തര യാത്രക്കാർക്കായി ഈയിടെ ഏർപ്പെടുത്തിയ ഡിജിയാത്ര ഏറെ വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം ഒരു കോടി യാത്രക്കാരും 70,000ൽപ്പരം സർവീസുകളുമുള്ള സിയാൽ നിലവിൽ രാജ്യാന്തര ട്രാഫിക്കിൽ രാജ്യത്ത് നാലാം സ്ഥാനത്താണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ
KERALA

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു
KERALA

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
Next Post
ചിന്നമ്മ ജോർജ് നിര്യാതയായി

ചിന്നമ്മ ജോർജ് നിര്യാതയായി

ലോകത്തെ ഞെട്ടിച്ച മയക്കുമരുന്ന് കാർട്ടൽ സിനലോവയുടെ നേതാവ് അമേരിക്കയിൽ പിടിയിൽ, അമ്പരന്ന് മെക്സിക്കോ

ലോകത്തെ ഞെട്ടിച്ച മയക്കുമരുന്ന് കാർട്ടൽ സിനലോവയുടെ നേതാവ് അമേരിക്കയിൽ പിടിയിൽ, അമ്പരന്ന് മെക്സിക്കോ

ദക്ഷിണ കൊറിയയിലെ അധ്യാപകരനുഭവിക്കുന്ന ദുരിതമിങ്ങനെ

ദക്ഷിണ കൊറിയയിലെ അധ്യാപകരനുഭവിക്കുന്ന ദുരിതമിങ്ങനെ

ഓണത്തിന് ആമ്പൽ വസന്തമൊരുക്കി കോട്ടയം കാത്തിരിക്കുന്നു

ഓണത്തിന് ആമ്പൽ വസന്തമൊരുക്കി കോട്ടയം കാത്തിരിക്കുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist