Saturday, August 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

യുദ്ധക്കപ്പലുകളുടെ കാവലില്‍ ഇന്ത്യൻ അടുക്കളയിലേക്ക് ഇന്ധനമെത്തുന്നു

by Kerala News Web Desk 04
March 24, 2026
in INDIA
0 0
A A
യുദ്ധക്കപ്പലുകളുടെ കാവലില്‍ ഇന്ത്യൻ അടുക്കളയിലേക്ക് ഇന്ധനമെത്തുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നു. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്. ‘ജഗ് വസന്ത്’, ‘പൈന്‍ ഗ്യാസ്’ എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക- ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുപ്പമേറിയതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇറാന്‍ തീരത്തോട് ചേര്‍ന്ന് യാത്ര
സാധാരണ ഗതിയില്‍ ഒമാന്‍ തീരത്തോട് ചേര്‍ന്നാണ് കപ്പലുകള്‍ പോകാറുള്ളതെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ തീരത്തെ ഖേഷ്മം, ലാറക് ദ്വീപുകള്‍ക്ക് തൊട്ടരികിലൂടെയുള്ള പാതയാണ് ഇന്ത്യന്‍ കപ്പലുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തങ്ങള്‍ ‘ഇന്ത്യന്‍ കപ്പലുകളാണെന്ന്’ സിഗ്‌നലുകള്‍ വഴി നിരന്തരം വിളിച്ചറിയിച്ചാണ് ഇവയുടെ യാത്ര. മുന്‍പ് വന്ന കപ്പലുകളില്‍ ഒന്നിന് ഇറാന്റെ നാവികസേന നേരിട്ട് സുരക്ഷാ അകമ്പടി സേവിച്ചിരുന്നു. ഏകദേശം 14 മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് ശേഷം കപ്പലുകള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഒമാന്‍ കടലില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കുടുങ്ങിക്കിടന്നത് ആഴ്ചകളോളം
ഫെബ്രുവരി 28-ന് പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ഈ കപ്പലുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ധനം നിറച്ചത്. ജഗ് വസന്ത് കുവൈത്തില്‍ നിന്നും പൈന്‍ ഗ്യാസ് യുഎഇയിലെ റുവൈസില്‍ നിന്നുമാണ് എല്‍പിജി ശേഖരിച്ചത്. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ ഇവ പുറത്തുകടക്കാനാവാതെ മേഖലയില്‍ കുടുങ്ങുകയായിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

പ്രതിസന്ധി തീരുമോ?
നിലവില്‍ വരാനിരിക്കുന്ന നാല് കപ്പലുകളിലെയും പാചകവാതകം ഇന്ത്യയിലെ വെറും രണ്ട് മുതല്‍ മൂന്ന് ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയൂ എന്നാണ് കണക്കുകള്‍. എങ്കിലും വിതരണ ശൃംഖലയിലുണ്ടായ കടുത്ത തടസ്സം മാറ്റാന്‍ ഇത് സഹായിക്കും. ഗ്യാസ് ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്:

തുറമുഖങ്ങളില്‍ മുന്‍ഗണന: എല്‍പിജി കപ്പലുകള്‍ക്ക് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ആദ്യ പരിഗണന നല്‍കാന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിട്ടു. മറ്റ് കപ്പലുകളെ കാത്തുനിര്‍ത്തിയും ഗ്യാസ് കപ്പലുകള്‍ക്ക് ബര്‍ത്ത് അനുവദിക്കും.

ആഭ്യന്തര ഉല്‍പ്പാദനം: രാജ്യത്തിനകത്തെ പാചകവാതക ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിനെ ഇറാന്‍ തങ്ങളുടെ നയതന്ത്ര ആയുധമാക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. യുദ്ധം നിലനില്‍ക്കുമ്പോഴും ഇറാന്റെ സഹായത്തോടെ ഇന്ധനം എത്തിക്കാനാവുന്നത് ഇന്ത്യയുടെ മികച്ച നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’
INDIA

മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’

July 31, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ
INDIA

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ
INDIA

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ

July 28, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്
INDIA

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
Next Post
സിഡ്‌നിയിൽ സംഗീത വിസ്മയം തീർക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു; ‘വോയ്‌സ് ഓഫ് വിനീത്’ മെയ് രണ്ടിന്

സിഡ്‌നിയിൽ സംഗീത വിസ്മയം തീർക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു; 'വോയ്‌സ് ഓഫ് വിനീത്' മെയ് രണ്ടിന്

ദേശീയ സുരക്ഷയിൽ വർധിച്ചുവരുന്ന ആശങ്ക; ഓസ്‌ട്രേലിയൻ ജനതയ്ക്കിടയിൽ യുദ്ധഭീതി പടരുന്നു

ദേശീയ സുരക്ഷയിൽ വർധിച്ചുവരുന്ന ആശങ്ക; ഓസ്‌ട്രേലിയൻ ജനതയ്ക്കിടയിൽ യുദ്ധഭീതി പടരുന്നു

ഓസ്‌ട്രേലിയയിൽ ഉടൻ സമയം മാറും; ഏപ്രിൽ 5 മുതൽ ക്ലോക്കുകൾ തിരിച്ചുവെയ്ക്കണം

ഓസ്‌ട്രേലിയയിൽ ഉടൻ സമയം മാറും; ഏപ്രിൽ 5 മുതൽ ക്ലോക്കുകൾ തിരിച്ചുവെയ്ക്കണം

7-ഇലവൻ ‘പ്രൈസ് ലോക്ക്’ ഫീച്ചറിൽ വ്യാപക പരാതി

7-ഇലവൻ ‘പ്രൈസ് ലോക്ക്’ ഫീച്ചറിൽ വ്യാപക പരാതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist