ന്യൂയോർക്ക്: ഒളികാമറ ഉപയോഗിച്ച് ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകർത്തിയ ഇന്ത്യൻ ഡോക്ടർ യു.എസില്‍ അറസ്റ്റില്‍.
മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിലെ റോച്ചെസ്റ്റർ ഹില്‍സില്‍ താമസിക്കുന്ന ഐജെസ്(40) ആണ് അറസ്റ്റിലായത്. കുട്ടികളുടെയും മുതിർന്നവരുടെയും വിഡിയോകള്‍ പകർത്താനായി കുളിമുറികളിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും സ്വന്തം വീട്ടിലുമാണ് ഡോക്ടർ ഒളികാമറകള്‍ സ്ഥാപിച്ചത്.
പകർത്തിയ ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ ഇയാളുടെ ഭാര്യ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം പുറംലോകമറിഞ്ഞത്. ലഭ്യമായ ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അധികൃതർ സെർച്ച് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. തിരച്ചിലിനിടെ, ഡോക്ടറുടെ പക്കല്‍ നിന്ന് ആയിരക്കണക്കിന് നഗ്നവീഡിയോകള്‍ അടങ്ങിയ കമ്ബ്യൂട്ടറുകളും ഫോണുകളും മറ്റ് ഉപകരണങ്ങളും അധികൃതർ കണ്ടെത്തി. അബോധാവസ്ഥയിലോ ഉറങ്ങുന്നവരോ ആയ സ്ത്രീകള്‍ക്കൊപ്പമുള്ള ലൈംഗികാതിക്രമങ്ങളും ഇയാള്‍ ചിത്രീകരിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
വിഡിയോകള്‍ എല്ലാം പരിശോധിച്ചശേഷം മാത്രമേ കുറ്റകൃത്യത്തിന്റെ ശരിയായ വ്യാപ്തി കണ്ടെത്താനാകൂ. ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം, നഗ്നദൃശ്യം പകർത്തല്‍, കമ്ബ്യൂട്ടർ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2011ലാണ് ഐജെസ് യു.എസിലെത്തിയത്. തുടർന്ന് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത ഐജെസ് 2018ല്‍ മിഷിഗണിലേക്ക് മാറി.






























