Monday, August 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

വാട്‌‌സ്ആപ്പിനെ പിന്നിലാക്കി ഇന്ത്യന്‍ മെസേജിംഗ് ആപ്പ് ‘ആറാട്ടൈ’

by Kerala News Web Desk 04
September 29, 2025
in INDIA
0 0
A A
വാട്‌‌സ്ആപ്പിനെ പിന്നിലാക്കി ഇന്ത്യന്‍ മെസേജിംഗ് ആപ്പ് ‘ആറാട്ടൈ’
Share on WhatsappShare on FacebookShare on TwitterShare on Telegram

ചെന്നൈ: ആപ്പ് സ്റ്റോർ റാങ്കിംഗിൽ പ്രമുഖ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ തദ്ദേശീയ മെസേജിംഗ് ആപ്പായ ‘ആറാട്ടൈ’. ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ പുതിയ മെസേജിംഗ് കോളിംഗ് ആപ്പാണ് ഇപ്പോൾ ആപ്പ് സ്റ്റോർ റാങ്കിംഗിൽ വാട്‌സ്ആപ്പിനെ പിന്നിലാക്കി കുതിക്കുന്നത്. വോയ്‌സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങിയ സവിശേഷതകൾ ആറാട്ടൈ ആപ്പില്‍ വാഗ്‌ദാനം ചെയ്യുന്നു. കേന്ദ്ര മന്ത്രിമാരടക്കം സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പിന്തുണയാണ് ആറാട്ടൈയുടെ ഡൗണ്‍ലോഡ് ഇപ്പോള്‍ കുത്തനെ ഉയരാന്‍ കാരണമായത്.

എന്താണ് ആറാട്ടൈ ആപ്പ്?
“ആറാട്ടൈ” എന്ന പേര് തമിഴ് ഭാഷയിൽ നിന്നാണ് വന്നത്. സംഭാഷണം അല്ലെങ്കിൽ ക്വാഷ്വൽ ചാറ്റ് എന്നാണ് ഈ വാക്കിന്‍റെ അർഥം. ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷനാണ് ആറാട്ടൈ ആപ്പ് വികസിപ്പിച്ചെടുത്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആറാട്ടൈ ആപ്പിനെ സൗജന്യവും സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പവുമാണെന്ന് വിശേഷിപ്പിച്ചു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ചാറ്റ് ചെയ്യുന്നതിന് ഈ ഇന്ത്യൻ നിർമ്മിത മെസേജിംഗ് ആപ്പ് ഉപയോഗിക്കാന്‍ അദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആറാട്ടൈ ആപ്പിന്‍റെ സവിശേഷതകൾ
ആറാട്ടൈ ആപ്പില്‍ ഉപയോക്താക്കൾക്ക് വൺ-ഓൺ-വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയല്‍ ഷെയറിംഗ് എന്നിവ സാധ്യമാണ്. വോയ്‌സ് നോട്ടുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്‍റുകൾ എന്നിവ അയയ്ക്കാനുള്ള ഓപ്ഷന്‍ ആപ്പ് വാഗ്‌ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് ചാറ്റിൽ നിന്ന് നേരിട്ട് വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോളുകൾ ചെയ്യാൻ കഴിയും. ആറാട്ടൈ വെറും ചാറ്റിംഗ് ആപ്പ് മാത്രമല്ല. ഗ്രൂപ്പ് ചർച്ചകൾ, ചാനലുകൾ, സ്റ്റോറികൾ, മീറ്റിംഗുകൾ തുടങ്ങിയ സവിശേഷതകൾ ഇത് വാഗ്‌ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് ഓൺലൈൻ മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യാനും ഹോസ്റ്റുകളെ ചേർക്കാനും ടൈം സോണുകൾ സജ്ജമാക്കാനും കഴിയും. ഡെസ്‌ക്‌ടോപ്പുകളിലും (വിൻഡോസ്, മാക്ഒഎസ്, ലിനക്‌സ്) ആൻഡ്രോയ്‌ഡ് ടിവിയിലും പോലും ആപ്പ് ഉപയോഗിക്കാൻ കഴിയും.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

സ്വകാര്യതയും സുരക്ഷയും
ആറാട്ടൈ ആപ്ലിക്കേഷനിലെ വോയ്‌സ്, വീഡിയോ കോളുകൾ പൂർണ്ണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. എങ്കിലും, സന്ദേശമയയ്ക്കൽ എൻക്രിപ്ഷൻ ഇതുവരെ പൂർണ്ണമായി പുറത്തിറക്കിയിട്ടില്ല. അതിനാൽ, സെൻസിറ്റീവ് വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നു. ആപ്പിന്‍റെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് സുരക്ഷയും പ്രകടനവും മെച്ചപ്പെടുത്തും.

ആറാട്ടൈ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്‌ത് Arattai Messenger (Zoho Corporation) ഇൻസ്റ്റാൾ ചെയ്യാം. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്‌ഡ്, iOS പതിപ്പുകൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും ആക്‌സസ് ചെയ്യാൻ കഴിയും.

അക്കൗണ്ട് ആക്‌ടിവേഷനും കോൺടാക്റ്റുകൾ ഇംപോർട്ടും
ഇൻസ്റ്റാളേഷന് ശേഷം, ഉപയോക്താക്കൾ ഒരു ഒടിപി ഉപയോഗിച്ച് അവരുടെ മൊബൈൽ നമ്പർ പരിശോധിച്ച് ഉറപ്പിക്കണം. തുടർന്ന് ആപ്പ് കോൺടാക്റ്റുകൾ, ക്യാമറ, മൈക്രോഫോൺ എന്നിവയിലേക്ക് ആക്‌സസ് അഭ്യർഥിക്കും. ഒരു പ്രൊഫൈൽ നെയിമും ഫോട്ടോയും ചേർത്തുകൊണ്ട് അക്കൗണ്ട് ആക്‌ടീവാക്കാം. ആറാട്ടൈ കോൺടാക്റ്റുകൾ ഓട്ടോമാറ്റിക്കായി സിങ്ക് ചെയ്യുന്നു. കൂടാതെ എസ്എംഎസ് വഴി ഉപയോക്താക്കൾ അല്ലാത്തവർക്കും ഇൻവിറ്റേഷനുകൾ അയയ്ക്കാനും കഴിയും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’
INDIA

മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’

July 31, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ
INDIA

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ
INDIA

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ

July 28, 2026
Next Post
കരൂർ ദുരന്തം: വിജയ്‌യെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി; രാഷ്‌ട്രീയമില്ലെന്ന് കോൺഗ്രസ്

കരൂർ ദുരന്തം: വിജയ്‌യെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി; രാഷ്‌ട്രീയമില്ലെന്ന് കോൺഗ്രസ്

കരൂരിലെങ്ങും വിജയ്‌ക്കെതിരെ പോസ്റ്ററുകൾ

കരൂരിലെങ്ങും വിജയ്‌ക്കെതിരെ പോസ്റ്ററുകൾ

അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്

അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്

പെൺകുട്ടിയടക്കം മൂന്ന് സ്ത്രീകളെ മയക്കുമരുന്ന് മാഫിയ ക്രൂരമായി കൊലപ്പെടുത്തി; അർജൻ്റീനയിൽ വൻ ജനകീയ പ്രതിഷേധം

പെൺകുട്ടിയടക്കം മൂന്ന് സ്ത്രീകളെ മയക്കുമരുന്ന് മാഫിയ ക്രൂരമായി കൊലപ്പെടുത്തി; അർജൻ്റീനയിൽ വൻ ജനകീയ പ്രതിഷേധം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist