കാനഡയില്‍ ഉളളവര്‍ക്ക് പുറമെ വിദേശത്തുളളവര്‍ക്കും അപേക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു മികച്ച തൊഴില്‍ അവസരം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
എക്സ്പീരിയന്‍സ് ആവശ്യമില്ലാത്ത ഈ ജോലി കാനഡയിലെ പൊതുമേഖല സ്ഥാപനമായ കറക്ഷണല്‍ സര്‍വ്വീസ് വിഭാഗമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐ.ടി മേഖലയില്‍ വരുന്ന ഈ ഒഴിവ് നാല്പ്പതില് അധികം പ്രദേശങ്ങളിലായിട്ടാണ് വരുന്നത്.
വിവിധ സുരക്ഷാ തലങ്ങളിലുള്ള സൗകര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും മോചനത്തിലുളള കുറ്റവാളികളുടെ മേല്‍നോട്ടം വഹിക്കുന്നതിനും ഉത്തരവാദിത്തപ്പെട്ട വിഭാഗമാണ് കറക്ഷണല്‍ സര്‍വീസ്. കനേഡിയന്‍ പൗരന്മാര്ക്കും, കാനഡയില്‍ താമസിക്കുന്ന മറ്റു രാജ്യക്കാര്‍ക്കും പുറമെ വിദേശത്തിരുന്ന് കൊണ്ടും ഈ ജോലിക്കായി അപേക്ഷിക്കാന്‍ കഴിയും.
എന്നാല്‍ നിയമനത്തില്‍ കനേഡിയന്‍ പൗരന്മാര്ക്കും സ്ഥിര താമസക്കാര്‍ക്കും മുന്‍ഗണനയുണ്ടായിരിക്കുന്നതാണ്. ആപ്ലിക്കേഷന്‍ സേവനങ്ങള്‍, ബിസിനസ് പരിവര്‍ത്തനവും നവീകരണവും, എന്റര്‍പ്രൈസും ക്ലയന്റ് സേവനങ്ങളും, എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍, എന്റര്‍പ്രൈസ് ഡാറ്റ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്, ഐഎംഎസ് സ്ട്രാറ്റജിക് പ്ലാനിംഗ്, ഐടി സുരക്ഷ, പെര്‍ഫോമന്‍സ് മെഷര്‍മെന്റും മാനേജ്മെന്റ് റിപ്പോര്‍ട്ട് തുടങ്ങിയ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി 60696 കനേഡിയന്‍ ഡോളര്‍ മുതല്‍ 126390 ഡോളര്‍ വരെയാണ് വാര്‍ഷിക ശമ്ബളം. (അതായത് 37 ലക്ഷം മുതല്‍ 77 ലക്ഷം വരെ രൂപ). മാസത്തില്‍ 3 ലക്ഷം മുതല്‍ 6.4 ലക്ഷം വരെ ഇന്ത്യന്‍ രൂപയായിരിക്കും പ്രതിഫലമായി ലഭിക്കുക. ഇതോടൊപ്പം തന്നെ താമസം ഉള്‍പ്പടേയുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും.