ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരം ഇന്നലെ പ്രസിദ്ധീകരിച്ചു.ആകെ 364 പേര്‍ പങ്കെടുക്കുന്ന സിനഡില്‍ പത്തുപേരാണ് ഇന്ത്യയില്‍നിന്നുള്ളത്.
സീറോമലബാര്‍ സഭയില്‍നിന്ന് മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്‌ബിഷപ്പുമാരായ മാര്‍ ആൻഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, സീറോമലങ്കര സഭയില്‍നിന്ന് മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ, ലത്തീൻസഭയില്‍നിന്ന് കര്‍ദിനാള്‍ ഡോ.ഫിലിപ്പ് നേരി ഫെറാവോ, കര്‍ദിനാള്‍ അന്തോണി പൂല, ആര്‍ച്ച്‌ബിഷപ് ഡോ.ജോര്‍ജ് അന്തോണിസാമി, ബിഷപ് ഡോ.അലക്സ് വടക്കുംതല എന്നിവര്‍ പങ്കെടുക്കും.
കര്‍ദിനാള്‍മാരുടെ ഉപദേശകസമിതി അംഗമായ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, സന്യാസിനികളുടെ പ്രതിനിധിയായി സിആര്‍ഐ വനിതാവിഭാഗം അധ്യക്ഷയും അപ്പസ്തോലിക് കാര്‍മല്‍ കോണ്‍ഗ്രിഗേഷൻ സുപ്പീരിയര്‍ ജനറലുമായ സിസ്റ്റര്‍ മരിയ നിര്‍മലീനി എന്നിവരാണ് ഇന്ത്യയില്‍നിന്നുള്ള മറ്റു രണ്ടുപേര്‍.