പെർത്തിൽ നിന്നും 175 കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന ബൺബറിയിലേക്ക് ആറുമാസം മുൻപ് യു. കെ. യിൽ നിന്നും കുടിയേറിയ മലയാളി 42 കാരനായ ജോബിൻ ജോസ് ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് മരണമടഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച അപ്രതീക്ഷിതമായി അത്യാസന്ന നിലയിലായ ജോബിനെ ഹെലികോപ്റ്ററിൽ പെർത്തിലെ ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊടുപുഴ കരിമണ്ണൂർ സ്വദേശി വടക്കേക്കര പരേതനായ വി.ടി.ജോസഫിന്റെയും, സെലിൻ ജോർജിന്റെയും മകനാണ് ജോബിൻ. നേഴ്സായി ബൺബറി ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഭാര്യ റിയ ആന്റണി കോതമംഗലം വെളിയൽച്ചാൽ സ്വദേശിയാണ്. മൂന്നു മക്കൾ : ജോസൻ, ജയ്ക്ക് & റിയോൺ.
ശവസംസ്കാര ചടങ്ങുകളെക്കുറിച്ച് കുടുംബവും, മലയാളി സംഘടനകളുമായി ചേർന്ന് തീരുമാനങ്ങൾ എടുത്തുവരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.



























