കേരളത്തിന് പുറത്തേക്ക് പ്രവാസികളായി പോകുന്നവര്‍ ഏറ്റവും കൂടുതല്‍ വിഷമം അനുഭവിക്കുന്ന ഒരു ദിനം കര്‍ക്കിടക വാവ് ദിവസമാണ്.കേരളത്തിലുള്ളവര്‍ എല്ലാവരും പിതൃതര്‍പ്പണത്തിനായി ആലുവ മണപ്പുറത്തേക്കും തിരുനാവായിലേക്കും വര്‍ക്കലയിലെ പാപനാശത്തേക്കുമൊക്കെ പോകുമ്ബോള്‍ മണ്‍മറഞ്ഞ പൂര്‍വികര്‍ക്ക് അര്‍ഹിക്കുന്ന തിലോദകം നല്‍കാനാവാതെ പ്രവാസികള്‍ വിഷമിക്കാറുണ്ട്.
ആ അവസരത്തിലാണ് യുകെയില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കേരള ഹിന്ദു ഹെറിറ്റേജ് എല്ലാ കൊല്ലവും പിതൃതര്‍പ്പണ ദിനം ആചരിക്കുന്നത്. യുകെയില്‍ നോട്ടിങ്ഹാമിലെ River Trent പിതൃ തര്‍പ്പണ വേദിയിലാണ് ഇതിനു വേണ്ട സൗകര്യം ഒരുക്കിയിരിക്കുന്നത്. പിതൃതര്‍പ്പണം നടത്തുവാനായി പ്രാദേശിക ഗവണ്‍മെൻറ് സംവിധാനങ്ങളുടെയും വകുപ്പുകളുടെയും പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഈ പിതൃതര്‍പ്പണവേദി ഒരുക്കിയിരിക്കുന്നത്.
ട്രെൻഡ് നദിക്കരയിലെ താഴ്വരയില്‍ പിതൃതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കേരള ഹിന്ദു ഹെറിറ്റേജ് ഒരുക്കിയിട്ടുണ്ട്. പിതൃര്‍പ്പണത്തിന് വേണ്ട സാമഗ്രികളും കാര്‍മ്മികരും അവിടെ ലഭ്യമായിരിക്കും.
ജൂലായ് 17 നാണ് ചടങ്ങുകള്‍ നടക്കുക. രാവിലെ 9 മണി മുതല്‍ ഉച്ചയ്‌ക്ക് ഒന്നര വരെ പിതൃതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ അവിടെ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ അനേകം കൊല്ലങ്ങളായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ ഈ പ്രദേശത്ത് ആയിരക്കണക്കിന് ആള്‍ക്കാര്‍ തങ്ങളുടെ പൂര്‍വികര്‍ക്ക് തിലോദകം സമര്‍പ്പിച്ചിട്ടുണ്ട്.
അഖിലപിതൃക്കളുടെയും മോക്ഷത്തിനായി പ്രാര്‍ത്ഥിച്ച്, തിലോദകം സമര്‍പ്പിക്കുവാനായുള്ള ദിനത്തില്‍ ബലിയിട്ടാല്‍ പിതൃക്കള്‍ക്കു മോക്ഷം കിട്ടുമെന്നു വിശ്വാസം. പരേതാത്മാക്കളുടെ സദ്ഗതിക്കായി വിധിപ്രകാരം ശ്രദ്ധയോടെ ചെയ്യേണ്ടത് കൊണ്ട് ‘ശ്രാദ്ധം’ എന്നും പിതൃതര്‍പ്പണ ചടങ്ങുകളെ ആചാര്യന്മാര്‍ വിശേഷിപ്പിച്ചിട്ടുണ്ട്.
വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷൻ നിര്‍ദേശങ്ങള്‍ക്കും താഴെ കൊടുത്തിരിക്കുന്ന നമ്ബരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ഇവൻ്റ് ലിങ്കില്‍ രജിസ്റ്റര്‍ ചെയ്താലും മതിയാവും.
https://www.eventbrite.co.uk/e/pithru-tharppanam-2023-tickets-668650380287
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സുരേഷ് ശങ്കരൻകുട്ടി – 07940 658142
ഗോപകുമാര്‍ – 07932 672467
പ്രശാന്ത് – 07863 978338
Date and time
Mon, 17 Jul 2023 09:00 – 13:30 BST
Location
TRENT VALLEY
Nottingham
NG11 8NH