കൊച്ചി: മോഡലിംഗ് സെക്സ് റാക്കറ്റ് കേസിൽ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാർ ആണ് പിടിയിലായത്. മുഖ്യ ആസൂത്രകൻ ശ്രീകുമാറെന്ന് പൊലീസ് പറയുന്നു. മോഡലിംഗിന്റെ മറവിൽ വിദേശത്ത് നടന്നത് പെൺവാണിഭമാണെന്നതിന് കൂടുതൽ തെളിവുകളും ലഭിച്ചു. മുഖ്യപ്രതി സിന്ധു, പെൺകുട്ടികളുടെ ചിത്രങ്ങൾ, ഇടപാടുകാർക്ക് അയച്ച് കൊടുത്ത്, വിലപേശൽ നടത്തി. ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ അന്വേഷണ സംഘം ശേഖരിച്ചു. മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. കൂട്ട ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സിന്ധുവാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്തു വിലപേശൽ നടത്തുന്നതിന്‍റെ സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു. സിന്ധുവിനെ കേടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. ഇവർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊമ്ടു പോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു. കേസിൽ 5 പ്രതികളാണുള്ളത്. ഒന്നും മൂന്നും നാലും പ്രതികൾ പിടിയിലായി. രണ്ടും അഞ്ചും പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടി തുടങ്ങി.






























