സോഷ്യൽ മീഡിയയുടെ ഭീതിപ്പെടുത്തുന്ന വശം തുറന്ന് കാണിച്ച് ‘കൂപമണ്ഡൂകം’ ശ്രദ്ധയാകര്‍ഷിക്കുന്നു. അടുത്തിടെ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ‘കൂപമണ്ഡൂകം ഒരുക്കിയിരിക്കുന്നത്. സിറില്‍ സിറിയക്കാണ് ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആന്റണി പോളും സിറില്‍ സിറിയക്കും തിരക്കഥ രചിച്ചിരിക്കുന്നു.സാമൂഹ്യ മാധ്യമങ്ങളിലെ ചില ടോക്സിക് ഇൻഫ്ലുവൻസർസിനേയും അവരുടെ വാക്കുകൾ അന്ധമായി വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങളെയും വരച്ചു കാട്ടുന്നതാണ് ‘കൂപമണ്ഡൂകം’ എന്ന ഹ്രസ്വ ചിത്രം. ശരത്, ലക്ഷ്‍മി എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന കഥാ സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയാണ് ‘കൂപമണ്ഡൂകം’ ഒരുക്കിയിരിക്കുന്നത്. അമിത് രാജ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. വികാസ് അൽഫോൻസ് എഡിറ്റിംഗ് ചെയ്‍തിരിക്കുന്നു.