സിഡ്‌നി: ഇക്കഴിഞ്ഞ ഞായറാഴ്ച സിഡ്‌നി – പരമറ്റയിൽ വെച്ച് നടന്ന ‘നെക്സ ഹോംസ്’ മലബാർ യുണൈറ്റഡ് T10 ക്രിക്കറ്റ് ടൂർണമെന്റിൽ ‘ഗ്രേറ്റ് ഹിറ്റ്‌സ്’ അബോട്ടാബാദ് ചാമ്പ്യന്മാരായി. രണ്ടായിരം ഡോളറും നെക്സ ഹോംസ് ട്രോഫിയും ആണ് വിജയികൾക്ക് ലഭിച്ചത്. സെൻട്രൽ കോസ്റ്റിൽ നിന്നുള്ള വായോങ് വാരിയർസ് ആണ് റണ്ണേഴ്‌സ് അപ്പ് ആയത്. ആയിരം ഡോളറാണ് സമ്മാനമായി റണ്ണേഴ്‌സ് അപ്പ് ടീമിന് ലഭിച്ചത്. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി വായോങ് വാരിയർസിന്റെ ജാക്ക് ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. NSW അണ്ടർ 19 ടീമിലെ അംഗമാണ് ജാക്ക് ഹാരിസ്. സിഡ്‌നിയിൽ ആദ്യമായാണ് മലയാളികൾക്കിടയിൽ T10 ടൂർണമെന്റ് സംഘടിക്കപ്പെട്ടത്.