കാൻബറ: ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണം തുടങ്ങി. ‘ഗോസ്റ്റ് പാരഡൈസ്’ എന്ന വെബ്സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ് കെ. മാത്യു ആണ് നിർവഹിച്ചിരിക്കുന്നത്.
ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റെയും സഹകരണത്തോടെയാണ് വെബ് സീരീസ് പുറത്തിറക്കുന്നത്. ഗോള്‍ഡ് കോസ്റ്റ് നെരംഗ് റിവര്‍ സ്പ്രിംഗ്സില്‍ നടന്ന വെബ് സീരീസിന്റെ ചിത്രീകരണോദ്ഘാടനം നര്‍ത്തകി ഡോ. ചൈതന്യ നിര്‍വഹിച്ചു.ഗോസ്റ്റ് പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ഓസ്ട്രേലിയന്‍ ചലച്ചിത്ര നടിമാരായ അലന, ഹെലന് എന്നിവരും ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം മാസ് ഫൈനാന്‍ഷല്‍ കണ്‍സല്‍ട്ടന്‍സി എംഡി ഷീന അബ്ദുള്‍ ഖാദറും നിര്‍വഹിച്ചു. ഓസ്ട്രേലിയയിലും കേരളത്തിലുമായാണ് ചിത്രീകരണം.