WA : ISWA ( Indian Society Of Western Australia )കൗൺസിലിലേക്കുള്ള ലൈഫ് മെമ്പർ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ വോട്ടിംഗ് ഇന്ന് ഏപ്രിൽ 6 ന് നടന്നു. മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷം സമ്മാനിച്ച് പെർത്തിലെ മലയാളികൾക്കിടയിൽ സുപരിചിതരായ, സാമൂഹിക സാംസ്കാരിക സേവനരംഗത്തും ആതുരസേവന രംഗത്തും നിറസാന്നിധ്യമായ നാലു മലയാളികൾ ആണ് ISWA തെരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമുള്ള Dr. പാപൊരി ബറുവയുടെ ടീമിൽ ഉള്ളത്.
അരുൺ വി നായർ, ടോജോ തോമസ്, ജീനാ ജമാൽ, സന്ധ്യാ ഗണേഷ് എന്നിവരാണ് Dr. പാപൊരി ബറുവയുടെ ടീമിലുള്ള മലയാളി നക്ഷത്രങ്ങൾ.
സന്ധ്യാ ഗണേഷ് സാമൂഹിക സേവന രംഗത്ത് മാത്രമല്ല കലാരംഗത്തും തന്റേതായിട്ടുള്ള സ്ഥാനം രേഖപ്പെടുത്തിയ വ്യക്തിത്വമാണ്. പെർത്തിലെ സംഗീത സദസ്സുകളിലെ നിറസാന്നിധ്യമാണ് സന്ധ്യാ ഗണേഷ്.
അരുൺ വി നായർ മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ സംഘടനയുടെസജീവ പ്രവർത്തകനാണ്. ടോജോ തോമസ് പെർത്തിലെ മിക്ക മലയാളി സംഘടനകളിലും നിറസാന്നിധ്യമാണ്, മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ സജീവ സേവനം ഏവർക്കും സുപരിചിതമാണ്. ജീന ജമാൽ പെർത്തിലെ അറിയപ്പെടുന്ന ഒരു നർത്തകിയാണ്.
ISWA കൗൺസിലിൽ തങ്ങളെ പ്രതിനിധീകരിക്കുന്നതിന് അംഗങ്ങൾക്ക് 32 വ്യക്തിഗത സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാം.ഓൺലൈൻ വോട്ടിംഗ് ഏപ്രിൽ 6 ശനിയാഴ്ച നടന്നു. ഓൺലൈനിൽ വോട്ട് ചെയ്യാത്തവർക്ക് ഏപ്രിൽ 7 ഞായറാഴ്ച ഐസിസിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ വ്യക്തിഗത വോട്ടിംഗ് ഉണ്ടായിരിക്കും.