ന്യൂജേഴ്സി: അമേരിക്കയിൽ വീണ്ടും മലയാളി കൊലപാതകം. ന്യൂജേഴ്സിയിലെ പരാമസിൽ അച്ഛനെ മകന്‍ കുത്തിക്കൊന്നു. മകൻ മെൽവിൻ തോമസ് (32) പിതാവായ മാനുവൽ തോമസിനെ (61) കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ മെൽവിൻ പോലീസിൽ കുറ്റസമ്മതം നടത്തി കീഴടങ്ങുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലാണ് മെൽവിൻ.
മാനുവലിന്റെ ഭാര്യ ലിസ 2021ല്‍ മരിച്ചിരുന്നു. ഫെബ്രുവരി 14നാണ് മെല്‍വിന്‍ കൊല നടത്തിയത്. പിതാവിനെ കൊല ചെയ്ത ശേഷം ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മെല്‍വിന്‍ രണ്ട് ദിവസത്തിന് ശേഷമാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് മാനുവലിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റ് മക്കള്‍: ലെവിന്‍, ആഷ്‌ലി.






























