Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

തടി കുറയ്ക്കാന്‍; ‘ഒസെംപികി’ന്‍റെ വ്യാജ മരുന്ന് കുത്തിവച്ച നിരവധി പേര്‍ ആശുപത്രിയില്‍ !

by Kerala News Web Desk 04
October 26, 2023
in EUROPE
0 0
A A
തടി കുറയ്ക്കാന്‍; ‘ഒസെംപികി’ന്‍റെ വ്യാജ മരുന്ന് കുത്തിവച്ച നിരവധി പേര്‍ ആശുപത്രിയില്‍ !
Share on WhatsappShare on FacebookShare on TwitterShare on Telegram

തടി കുറയ്ക്കാനുള്ള വ്യാജ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഓസ്ട്രിയയില്‍ നിരവധി പേര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വണ്ണം കുറയ്ക്കാനുള്ള ‘ഒസെംപിക്’ എന്ന വ്യാജ മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഓസ്ട്രിയയുടെ ഫെഡറൽ ഓഫീസ് ഫോർ സേഫ്റ്റി ഇൻ ഹെൽത്ത് കെയർ (BASG) അറിയിച്ചു. ഇവരില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞത് ഉൾപ്പെടെയുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ബിഎഎസ്ജി അറിയിച്ചു. ഓസെമ്പിക്കിന്‍റെ സജീവ ഘടകമായ സെമാഗ്ലൂറ്റൈഡിന് പകരം മരുന്നുകളിൽ തെറ്റായി ഇൻസുലിൻ അടങ്ങിയിട്ടുണ്ടെന്ന് ഇത് സൂചിപ്പിച്ചതായി ബിഎഎസ്ജി അറിയിച്ചു. ഓസ്ട്രിയയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സ എന്ന നിലയിൽ ഈ മരുന്ന് ജനപ്രിയമാണ്. നോവോ നോർഡിസ്കിന്‍റെ പ്രമേഹ മരുന്നായ ഒസെംപിക്കിന്‍റെ വ്യാജ മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മരുന്നിനെ കുറിച്ച് അന്വേഷണം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓസ്ട്രിയ ആസ്ഥാനമായുള്ള ഒരു ഡോക്ടറിൽ നിന്ന് രോഗബാധിതരായവര്‍ക്ക് സിറിഞ്ചുകൾ ലഭിച്ചതായി ഓസ്ട്രിയൻ ക്രിമിനൽ ഇന്‍റലിജൻസ് സർവീസ് (ബികെ) പറയുന്നു. വ്യാജ മരുന്നുകളുടെ ശേഖരം ഇപ്പോഴും വിപണിയില്‍ പ്രചാരത്തിലുണ്ടാകാമെന്നും ഇവര്‍ മുന്നറിയിപ്പ് നൽകുന്നു. യഥാര്‍ത്ഥ ഇഞ്ചക്ഷന്‍ സിറിഞ്ചുകളേക്കാള്‍ വ്യാജ ഇഞ്ചക്ഷൻ സിറിഞ്ചുകള്‍ക്ക് കടും നീല നിറമാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്ട്രിയയുടെ ഫെഡറൽ ഓഫീസ് ഫോർ സേഫ്റ്റി ഇൻ ഹെൽത്ത് കെയർ ഡോക്ടർമാരോടും രോഗികളോടും അവര്‍ ഉപയോഗിക്കുന്ന ‘ഒസെംപിക്’ മരുന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതിനകം എത്ര പേരാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭാരം കുറയ്ക്കുന്നതിനുള്ള മരുന്നായി ‘ഒസെംപിക്’ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് വ്യാപകമായി ഉപയോഗത്തിലുണ്ട്. അംഗീകൃതമല്ലാത്തതും സംശയാസ്‌പദവുമായ ഉറവിടങ്ങളിൽ നിന്ന് ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകൾ ഉപയോഗിക്കുന്നതിനെതിരെ ഓസ്ട്രിയൻ പോലീസും ആരോഗ്യ മന്ത്രാലയവും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സെംപിക്കിന്‍റെ ആവശ്യകത വർദ്ധിച്ചതിനെ തുടര്‍ന്ന് പ്രമേഹ രോഗികള്‍ക്കുള്ള മരുന്നിന്‍റെ ക്ഷാമം വര്‍ദ്ധിച്ചതായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ ഒസെംപിക് ഇഞ്ചക്ഷൻ സിറിഞ്ചുകള്‍ ഓസ്ട്രിയയിലെയും ജർമ്മനിയിലെയും വിതരണക്കാരിൽ നിന്നും യുകെയിലെയും യൂറോപ്യന്‍ യൂണിയനിലെയും മൊത്ത വിതരണക്കാരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ ബെല്‍ജിയം ഒസെംപികിന് താത്കാലികമായ നിരോധനം ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

കാനഡയിൽ 4 വിസ സർവീസുകൾ ഇന്ത്യ പുനരാരംഭിക്കും

കാനഡയിൽ 4 വിസ സർവീസുകൾ ഇന്ത്യ പുനരാരംഭിക്കും

വിമർശനം കനത്തു, ഹമാസ് ‘അനുകൂല’ പ്രസ്താവന തിരുത്തി യുഎൻ സെക്രട്ടറി ജനറൽ

വിമർശനം കനത്തു, ഹമാസ് 'അനുകൂല' പ്രസ്താവന തിരുത്തി യുഎൻ സെക്രട്ടറി ജനറൽ

അമേരിക്കയെ നടുക്കിയ വെടിവയ്പ്പ് നടത്തിയത് 40കാരന്‍ : ‘ഗാര്‍ഹിക പീഡന കേസ് പ്രതി, മുന്‍ സൈനികന്‍’

അമേരിക്കയെ നടുക്കിയ വെടിവയ്പ്പ് നടത്തിയത് 40കാരന്‍ : 'ഗാര്‍ഹിക പീഡന കേസ് പ്രതി, മുന്‍ സൈനികന്‍'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist