ബ്രിസ്ബേൻ/കോട്ടയം: ബ്രിസ്ബേൻ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ ദേവാലയ അംഗം ശ്രീ.ജെയിംസ് മാത്യു (32 ചർച്ച് റോഡ്, ബെൽബൗറി )വിന്റെ മാതാവും മണ്ണാത്തുമാക്കിൽ കുടുംബാംഗവുമായ മേരി മാത്യു (83) നിര്യാതയായി.
സംസ്കാര ശുശ്രൂഷ കോട്ടയം കൂടല്ലൂരിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടത്തുന്നതാണ്. തീയതി പിന്നീട് അറിയിക്കുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
മക്കൾ: ജെയിംസ് മാത്യു.
മരുമകൾ: പ്രിയ.
കൊച്ചു മക്കൾ: നവ്യ, നോവൽ.
ദുഃഖിതരായ കുടുംബാംഗങ്ങളോടൊപ്പം സമൂഹവും അനുശോചനം രേഖപ്പെടുത്തി. ഈ ദുഃഖവേളയിൽ കുടുംബത്തെ പ്രാർത്ഥനകളിൽ ഓർക്കണമെന്നു ബന്ധുക്കളും സുഹൃത്തുക്കളും അഭ്യർത്ഥിച്ചു.































