Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തെ തിരിച്ചു പിടിക്കുന്നതിനുള്ള നിർണായക അവസരം — റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി

by Kerala News Web Desk 04
February 12, 2026
in MIDDLE EAST
0 0
A A
നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തെ തിരിച്ചു പിടിക്കുന്നതിനുള്ള നിർണായക അവസരം — റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ് :വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ദിശ നിർണയിക്കുന്ന നിർണായക അവസരമാണെന്ന് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വിലയിരുത്തി.
ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ നിലവിലെ സർക്കാർ സമ്പൂർണമായി പരാജയപ്പെട്ട സാഹചര്യത്തിൽ, വിശ്വാസ്യതയുള്ള ഭരണവും വികസന കാഴ്ചപ്പാടും മുന്നോട്ടുവയ്ക്കുന്ന യു.ഡി.എഫ് ആണ് കേരളത്തിന് യഥാർത്ഥ രാഷ്ട്രീയ ബദലെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

വിലക്കയറ്റം, തൊഴിലില്ലായ്മ, യുവജനങ്ങളുടെ അവസരക്കുറവ്, കാർഷിക മേഖലയിലെ അവഗണന, വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിലെ നയപരമായ പിഴവുകൾ എന്നിവ പൊതുസമൂഹത്തിൽ വലിയ അസന്തോഷം സൃഷ്ടിച്ചിരിക്കുകയാണ്. വികസനവും ജനക്ഷേമവും എന്ന പേരിൽ ഉയർത്തിയ വാഗ്ദാനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ യാതൊരു ഗുണഫലവും ഉണ്ടാക്കിയില്ലെന്നും, ഭരണകൂടത്തിന്റെ അഴിമതി ആരോപണങ്ങൾ ജനവിശ്വാസത്തെ ഗുരുതരമായി ബാധിച്ചെന്നും കമ്മിറ്റി വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന സമീപനങ്ങളും, രാഷ്ട്രീയ എതിര്‍പ്പുകളോട് അസഹിഷ്ണുത പുലർത്തുന്ന പ്രവണതകളും കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് വെല്ലുവിളിയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ ജനങ്ങളുടെ ശബ്ദമായി മാറാൻ യു.ഡി.എഫിന് മാത്രമേ കഴിയൂ എന്നും, ജനപക്ഷ നിലപാടുകളോടെ രാഷ്ട്രീയ മാറ്റത്തിന് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്വം മുന്നണിക്കുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സംഘടനാപരമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ബൂത്ത് തലത്തിൽ വരെ യു.ഡി.എഫ് പ്രവർത്തകരെ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു.

പ്രവാസി മലയാളികൾക്ക് രാഷ്ട്രീയ ബോധവത്കരണത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും ഈ തിരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കാനാകുമെന്നും, കഴിയുന്നവർ നാട്ടിൽ പോയി തീർച്ചയായും അവരുടെ സമ്മതിദാ നാവകാശം വിനിയോഗിക്കണമെന്നും, കുടുംബങ്ങളോടും സമൂഹത്തോടും ചേർന്ന് യു.ഡി.എഫിന്റെ രാഷ്ട്രീയ സന്ദേശം ജനങ്ങളിലെത്തിക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുകയും സാമൂഹിക നീതിയും വികസനവും ഉറപ്പാക്കുകയും ചെയ്യുന്ന സർക്കാർ കേരളത്തിന് അനിവാര്യമാണെന്ന് കമ്മിറ്റി വ്യക്തമാക്കി. ഈ ബോധ്യത്തോടെ ഐക്യത്തോടെയും കൃത്യമായ പ്രവർത്തന പദ്ധതികളോടെയും മുന്നോട്ടുപോയാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിർണായക വിജയം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസവും കമ്മിറ്റി പ്രകടിപ്പിച്ചു.

പ്രസ്തുത യോഗം റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ റഷീദ് പടിയങ്ങൽ ഉദ്ഘാടനം ചെയ്തു.റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ സുഹൈൽ അധ്യക്ഷത വഹിച്ചു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറോക്ക്, ജില്ലാ ഭാരവാഹികളായ എൻ കെ മുഹമ്മദ്‌ വാളൂർ, അബ്ദുൽ കാദർ കാരന്തൂർ, ഫൈസൽ പൂനൂർ, ഫൈസൽ ബുറൂജ്, സഫറുള്ള കൊയിലാണ്ടി, മനാഫ് മണ്ണൂർ, വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് സിദ്ധീഖ് കുറൂളി, അബ്ദുൽ ഗഫൂർ കണ്ണാട്ടി, അലി അഹമ്മദ്‌ പേകാടൻ, റഫീഖ് നൂറാംതോട്, അൻസാർ പൂനൂർ, ഫിറോസ് കാപ്പാട്, ആസിഫ് കളത്തിൽ, അബ്ദുറഹ്മാൻ മാവൂർ, മുനീർ, എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം സ്വാഗതവും, നാസർ കൊടിയത്തൂർ നന്ദിയും പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
MIDDLE EAST

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്
MIDDLE EAST

അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

September 21, 2026
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
Next Post
നയതന്ത്ര ബന്ധം ദൃഢമാക്കാൻ ഇസ്രായേൽ പ്രസിഡന്റ് ഓസ്‌ട്രേലിയയിൽ; ഗവൺമെന്റ് ഹൗസിൽ ഗാർഡ് ഓഫ് ഓണർ

നയതന്ത്ര ബന്ധം ദൃഢമാക്കാൻ ഇസ്രായേൽ പ്രസിഡന്റ് ഓസ്‌ട്രേലിയയിൽ; ഗവൺമെന്റ് ഹൗസിൽ ഗാർഡ് ഓഫ് ഓണർ

കോർപ്പറേറ്റ് ചർച്ചകളിൽ ഇനി സമുദ്രസംരക്ഷണവും; പുതിയ റിപ്പോർട്ടുമായി യുഎൻ ഗ്ലോബൽ കോംപാക്ട്

കോർപ്പറേറ്റ് ചർച്ചകളിൽ ഇനി സമുദ്രസംരക്ഷണവും; പുതിയ റിപ്പോർട്ടുമായി യുഎൻ ഗ്ലോബൽ കോംപാക്ട്

തിരുവല്ല സ്പാ ബലാത്സംഗ കേസ് : ഒരാഴ്ച പിന്നിട്ടു, മൂന്ന് പ്രതികൾ കാണാമറയത്ത്, ബംഗളൂരുവിലേക്ക് കടന്നു ?

തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസ്; ഏഴാം പ്രതിയും അറസ്റ്റിൽ, പിടികൂടിയത് ചങ്ങനാശേരിയിൽ നിന്ന്

ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43കാരി വീണ്ടും ഒളിച്ചോടി, ഇത്തവണ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പം, പരാതിയുമായി ഭർത്താവ്

ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43കാരി വീണ്ടും ഒളിച്ചോടി, ഇത്തവണ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പം, പരാതിയുമായി ഭർത്താവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist