മെൽബൺ: ഓസ്‌ട്രേലിയയിലെ മലയാളി നാടകപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മൂന്നാമത് ജനകീയ നാടകോത്സവം (Samatha People’s Theatre Fest 2026) അണിഞ്ഞൊരുങ്ങുന്നു. സമത ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ 2026 ജൂൺ 27 ശനിയാഴ്ച മെൽബണിലെ ചരിത്രപ്രസിദ്ധമായ ബോക്സ് ഹിൽ ടൗൺ ഹാളിലാണ് ഈ സാംസ്കാരിക മഹോത്സവം അരങ്ങേറുന്നത്. വൈകുന്നേരം 5:00 മണി മുതൽ രാത്രി 9:00 മണി വരെയാണ് പരിപാടി.
പ്രശസ്തരും അവാർഡ് ജേതാക്കളുമായ കലാകാരന്മാർ അണിനിരക്കുന്ന രണ്ട് മികച്ച നാടകങ്ങളാണ് ഈ വർഷത്തെ പ്രധാന ആകർഷണം:
‘പ്രതി’ (The Accused): ശക്തമായ പ്രമേയവും മികച്ച അഭിനയമുഹൂർത്തങ്ങളും കോർത്തിണക്കിയ നാടകം.
‘Podcast Opera’: ആധുനിക മാധ്യമശൈലിയും നാടകവേദിയും സമന്വയിപ്പിക്കുന്ന പുതുമയാർന്ന അവതരണം.
നാടകങ്ങൾക്ക് പുറമേ, വൈവിധ്യമാർന്ന മറ്റ് സാംസ്കാരിക വേദികളും നാടകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്:
വരയരങ്ങ് (Fine Arts Gallery): മുതിർന്നവരും കുട്ടികളും വരച്ച വിസ്മയിപ്പിക്കുന്ന ചിത്രങ്ങളുടെ വിപുലമായ പ്രദർശനം.
വായനയരങ്ങ് (Literary Forum): പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ സവിശേഷമായ പ്രദർശനവും വില്പനയും.
രുചിയരങ്ങ് (Culinary Pavilion): ‘ബാൻക്വറ്റ് ക്വീൻ’ (Banquet Queen) ഒരുക്കുന്ന നാടൻ സ്വാദേറിയ കേരളീയ ഭക്ഷണവിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ.
മാതാപിതാക്കൾക്ക് ആശങ്കയില്ലാതെ നാടകം ആസ്വദിക്കുന്നതിനായി ‘കളിയരങ്ങ്’ (Kids Zone) എന്ന പേരിൽ സൌജന്യ ബേബി സിറ്റിംഗ് (Free Baby Sitting & Care Ecosystem) സൗകര്യവും ഇവിടെയുണ്ടാകും. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.
സീറ്റുകൾ പരിമിതമായതിനാൽ നാടകപ്രേമികൾ ഇന്ന് തന്നെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റ് ബുക്കിംഗിന്: TryBooking സന്ദർശിക്കുക.
വിശദവിവരങ്ങൾക്ക്: സുനിൽ കല (സെക്രട്ടറി, സമത ഓസ്‌ട്രേലിയ) – 0451784182, സുനിൽ കേശവൻ (കൺവീനർ, PTF 2026) – 0421255687.






























