വിശ്വ പ്രസിദ്ധ ചെക്ക് സാഹിത്യകാരന് മിലന് കുന്ദേര അന്തരിച്ചു….വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് പാരീസിലായിരുന്നു അന്ത്യം…
അധികാര രാഷ്ട്രീയത്തിന്റെ അടിച്ചമര്‍ത്തലുകളും ജീവിത നിരാസങ്ങളും സാഹിത്യകൃതികളിലൂടെ വരച്ചിട്ട വിഖ്യാത ചെക്ക് എഴുത്തുകാരനായിരുന്നു മിലന് കുന്ദേര . 94 വയസായിരുന്നു.
ഏറെക്കാലമായി രോഗബാധിതനായിരുന്നു. 1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലാവാക്യയില്‍ ആയിരുന്നു ജനനം. 1984ല്‍ ദ അണ്ബെയറബിള് ലൈറ്റ്നെസ് ഒഫ് ബീയിംഗ് പ്രസിദ്ധീകരിച്ചതോടെയാണ് ലോക സാഹിത്യത്തിലെ ഉജ്ജ്വല താരമായത്. അന്പതുകളിലെ ചെക്ക് എഴുത്തുകാരില്‍ നിന്ന് ഭരണകൂടം പ്രതീക്ഷിച്ച സോഷ്യലിസ്റ്റ് റീയലിസം നിരാകരിച്ച കുന്ദേര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിമര്‍ശകനായിരുന്നു.
പാര്‍ട്ടിയിലും ഭരണത്തിലും പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ട് 1968ല്‍ അലയടിച്ച ജനകീയ പ്രക്ഷോഭമായ പ്രാഗ് വസന്തത്തിന്റെ മുന്‍നിരയില്‍ കുന്ദേര ഉണ്ടായിരുന്നു.പാര്‍ട്ടി പുറത്താക്കിയപ്പോള്‍ 1975ല്‍ ഫ്രാന്‍സിലേക്ക് പോയി. കമ്മ്യൂണിസ്റ്റ് ഭരണകൂടം കുന്ദേരയുടെ ചെക്ക് പൗരത്വം റദ്ദാക്കി. പിന്നത്തെ നാല്‍പ്പത് വര്‍ഷം പാരീസില്‍ ഭാര്യയ്ക്കൊപ്പം പ്രവാസി. അക്കാലത്താണ് ദ അണ്ബെയറബിള് ലൈറ്റ്നെസ് ഒഫ് ബീയിംഗ്, ദ ബുക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിംഗ് എന്നിവ ഉള്‍പ്പെടെ പ്രശസ്ത കൃതികള്‍ എഴുതിയത്.