റാബത്ത്: മൊറോക്കോ ഭൂചലനത്തില്‍ മരണ സംഖ്യ 2122 ആയി. 2500 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കാണിത്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് മൊറോക്കൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.പലയിടത്തും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൗരാണിക നഗരമായ മറാക്കിഷിലെ റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താൻ പറ്റാത്തതാണ് പ്രധാന വെല്ലുവിളി. മൊറോക്കോയിലെ ആറ് പതിറ്റാണ്ട് കാലത്തെ ഏറ്റവും വിനാശകരമായ ഭൂകമ്ബത്തെ അതിജീവിച്ചവരാകട്ടെ ഭക്ഷണവും വെള്ളവും പാര്‍പ്പിടവുമില്ലാതെ തെരുവിലാണ്. പലരും തിരിച്ചുപോവാന്‍ ഭയന്ന് മൂന്ന് ദിവസമായി തെരുവില്‍ ഉറങ്ങുകയാണ്.
മറകേഷ് നഗരത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‍ലാന്‍റിസ് മലനിരകളാണ് ഭൂകമ്ബത്തിന്‍റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്ബമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തി. മൊറോക്കോയില്‍ 1960ല്‍ 12000 പേരുടെ ജീവൻ നഷ്ടപ്പെട്ടമായ ഭൂകമ്ബത്തിനു ശേഷമുള്ള ഏറ്റവും വിനാശകരമായ ഭൂചലനമാണിത്.