ഇപ്സ് വിച്ച്:- ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിൻ്റെ പിന്തുണയുമായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) ഇപ്സ് വിച്ച് റീജിയണൽ കമ്മിറ്റി, ക്വീൻസ് ലാൻഡ് ഓസ്ട്രേലിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
ഒ ഐ സി സി ക്വീൻസ് ലാൻഡ് കോഡിനേറ്റർ മാമ്മൻ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി വൈസ് പ്രസിഡൻറ് ശ്രീ. വി ടി ബൽറാം യോഗം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഗിൽബർട്ട് കുറുപ്പശ്ശേരി മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ ബിജു പന്നാപാറ സ്വാഗതവും സേവ്യർ മാത്യു നന്ദിയും രേഖപ്പെടുത്തി.
ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളിൽ നിന്നും ഇന്ത്യ രാജ്യത്തെ മോചിപ്പിക്കുവാൻ കേരളത്തിൽ നിന്നുള്ള 20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക്
ഒ ഐ സി സി ഓസ്ട്രേലിയയുടെ പിന്തുണ ഉണ്ടാവണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ
ശ്രീ. വി ടി.ബൽറാം അഭ്യർത്ഥിച്ചു
ഒ ഐ സി സി ഗ്ലോബൽ പ്രസിഡൻറ് ശ്രീ. ജെയിംസ് കൂടൽ ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒ ഐ സി സിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് ശ്രീ. ജെയിംസ് കൂടലിന്റെ സാന്നിധ്യത്തിൽ ഒ ഐ സി സി ഇപ്സ് വിച്ച് റീജിയണൽ കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് നടത്തി.
പ്രസിഡണ്ടായി ബിജു പന്നാപാറ, സെക്രട്ടറിയായി ഷാർലെറ്റ് പുതുശേരി, ട്രഷററായി ജിസ് ചെറിയാൻ വൈസ് പ്രസിഡണ്ടുമാരായി സേവ്യർ മാത്യു, മരിയ ഫ്രാൻസിസ്, ജോയിൻ സെക്രട്ടറിമാരായി ബേസിൽ ജോർജ്, ജോണി ജോർജ്, പി ആർ ഒ ആയി ജോൺസൻ ജോർജിനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഒപ്പം പ്രാദേശിക പ്രാതിനിധ്യം ഉറപ്പുവരുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ ജോമോൻ കുര്യൻ, ജിജോ ജോർജ്, ബിനോജ് കുര്യൻ, ജോബ് ചാക്കോ, ലിബു ജോസഫ്, ഫ്രാഗി ജോൺ, സോബിൻ തോമസ്, ബോബി ജോസഫ്.ദേശീയ ഗാനാലാപനത്തോടെ യോഗം സമാപിച്ചു.
(ജോൺസൺ ജോർജ്, പി ആർ ഒ)






























