ടൗൺസ്വിൽ: കെയിൻസ് മലയാളി അസോസിയേഷനും ടൗൺസ്വിൽ മലയാളി അസോസിയേഷനും ഓൾ ഓസ്ട്രേലിയ വടംവലി ചാമ്പ്യന്‍ഷിപ്പുകൾ സംഘടിപ്പിക്കുന്നു. മേയ് 11,12 തീയതികളിൽ നോർത്ത് ക്യൂൻസ്ലാൻഡിൽ നടക്കുന്ന ടുർണമെന്റുകളിൽ ഓസ്ട്രേലിയയിലെ പ്രമുഖ ടീമുകളും പങ്കെടുക്കും.
11ന് രാവിലെ ഒന്‍പതിന് കമേരുങ്ക പീസ് ലൂഥറൻ കോളജ് ഗ്രൗണ്ടിൽ കെയിൻസിലെ മത്സരങ്ങൾക്ക് തുടക്കമാകും. 5001, 3001, 2001, 1001 എന്നീക്രമത്തിൽ ഒന്നു മുതൽ നാലു വരെ സ്ഥാനക്കാർക്ക് കാഷ് അവാർഡുകൾ നൽകും.
അഞ്ച് മുതൽ എട്ട് വരെ എത്തുന്ന ടീമുകൾക്ക് 501 വീതവും ലഭിക്കുന്നതാണ്. 20 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: ഷെർജിൻ – 047 870 6220, ജോസ്മോൻ – 043 184 6114.
ടൗൺസ്വില്ലിൽ മേയ് 12ന് കിർവൻ സ്റ്റേറ്റ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. രാവിലെ 10നു തുടക്കമിടുന്ന വടംവലി ചാമ്പ്യൻഷിപ്പിൽ കെയ്ൻസിൽ ഏറ്റുമുട്ടുന്ന ടീമുകൾ എല്ലാം തന്നെ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സൽജൻ കുന്നംകോട്ട് പറഞ്ഞു.
3001, 2001, 1001, 751 എന്നീക്രമത്തിൽ വിജയികൾക്ക് കാഷ് അവാർഡുകൾ ലഭിക്കും. അഞ്ച് മുതൽ എട്ട് വരെ സ്ഥാനത്തു എത്തുന്നവർക്ക് 501 ഡോളർ വീതവും സമ്മാനമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: സൽജൻ-041 254 5001, ബിബിൻ – 043 739 2334, അനിൽ – 046 934 2281.