തിരുവനന്തപുരം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ UDF ൻ്റെ വിജയം ഉറപ്പിക്കുവാൻ കോൺഗ്രസ്സിൻ്റെ പോഷക സംഘടനയായ OICC യുടെ തെരഞ്ഞെടുപ്പിനായുള്ള വാർ റൂം സജ്ജമായി. എം. ലിജു ചെയർമാനായുള്ള വാർ റൂം 24 മണിക്കൂറും പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
വാർ റൂം ഓഷ്യാന റീജിയനെ നിയന്തിക്കുന്നത് ഓസ്ട്രേലിയായിലെ മെൽബണിലുള്ള കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലായിരിക്കും. മറ്റ് അംഗങ്ങൾ അനൂപ് ചെറിയാൻ, സനോജ് മാത്യൂ, ആൻറണി ആട്ടോക്കാരൻ, ഫൈസൽ. എം, ദിനു സിങ്കപ്പൂർ, ക്ലിൻറ്റോ ജോസ് എന്നിവരായിരിക്കും.
ഓസ്ട്രേലിയ, ന്യൂസിലാൻഡ് , സിങ്കപ്പൂർ, മലേഷ്യാ തുടങ്ങിയ സ്ഥലങ്ങൾ ഏകോപ്പിച്ചായിരിക്കും പ്രവർത്തനങ്ങൾ നടത്തുക. KPCC യിൽ നിന്നും എം. ലിജുവിൻ്റെ പാനലായിരിക്കും സൈബർ മേഖലയിൽ ചുക്കാൻ പിടിക്കുക. OICC യുടെയും കോൺഗ്രസ്സിൻ്റെയും മറ്റ് പോഷക സംഘടനകളുടെയും പേജുകൾ വാർത്തകൾക്കായി സജ്ജമാക്കും. ഫെയ്സ്ബുക്ക്, ടിറ്റർ തുടങ്ങിയവ പ്രവാസികളിലും നാട്ടിലും പ്രയോജനപ്പെടുത്തുമെന്നും OICC ഓഷ്യാന റിജിയൻ കൺവിനർ ജോസ് എം. ജോർജ് അറിയിച്ചു.