റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദിലെ അറിയപ്പെടുന്ന ടോസ്സ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ താജ് ടോസ്സ്റ് മാസ്റ്റേഴ്സ് ക്ലബ് “മാം & മി” എന്നപേരിൽ റിയാദിലെ സ്കൂൾ കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. എക്സിറ്റ് 16 ലെ റായ്ഡ് പ്രൊ ബാഡ്മിന്റൺ കോർട്ടാണ് മത്സരങ്ങൾക്ക് വേദിയായത്. കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുകയും അവരെ പ്രോൽസാഹിപ്പിച്ചു മുഖ്യദാരയിലേക്കു കൊണ്ടുവരികയും ചെയുക എന്നതായിരുന്നു ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. 500 ൽ പരം വിദ്യാർത്ഥികൾ 3 വിഭാഗങ്ങളിൽ റിയാദിലെ വിവിധ സ്കൂളുകളിൽ നിന്നായി മത്സരത്തിൽ പങ്കെടുത്തു. 8 വയസ്സുവരെ “മാം & മി “വിഭാഗത്തിലും, 9 മുതൽ 12 വയസ്സ് വരെയുള്ളവർ “സൂപ്പർ സ്റ്റാർ” വിഭാഗത്തിലും, 13 മുതൽ 1 വയസിലുള്ളവർ “സൂപ്പർ ടീൻസ്” വിഭാഗത്തിലുമാണ് മത്സരിച്ചത്.8 വയസിൽ താഴെയുള്ള കുട്ടികൾ അവരുടെ അമ്മമാരുടെ കൂടെ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തത് മറ്റു മത്സരങ്ങളിൽ നിന്നും ഈ മത്സരത്തെ വ്യത്യസ്തമാക്കി.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇവൻറ് ചെയർ മനാസ് അൽബുഖാരി, ക്ലബ് പ്രസിഡന്റ് സുനിൽ ഇടിക്കുള, ഡോക്ടർ മഹേഷ് പിള്ളൈ, നന്ദു കൊട്ടാരത്ത്, സണ്ണി കുരുവിള, ഷിജോമോൻ ജോസ്, അബ്ദുർ നാസർ, ബിജു ജോസഫ്, നീതു രതീഷ്, തൻവീർ, ഗൗതം തന്ത്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജൂൺ 17-നകം വിജയികളെ പ്രഖ്യാപിക്കുമെന്നും സമ്മാന വിതരണം 2023 ജൂൺ 19-ന് നടക്കുമെന്നും ഇവന്റ് ടീം അറിയിച്ചു.