Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മോഹനവീണ എന്ന അപൂർവ സംഗീതോപകരണം മീട്ടി തൃശൂരുകാരൻ പോളി

by Kerala News Web Desk 04
August 4, 2025
in AUSTRALIA
0 0
A A
മോഹനവീണ എന്ന അപൂർവ സംഗീതോപകരണം മീട്ടി തൃശൂരുകാരൻ പോളി
Share on WhatsappShare on FacebookShare on TwitterShare on Telegram

മോഹനവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ തൃശൂരുകാരൻ ഓസ്ട്രേലിയയിൽ നിന്നു തന്റെ ടൂറിങ് ബാൻഡുമായി ഇന്ത്യയിലെത്തുന്നു. ‌ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള വലപ്പാട് സ്വദേശി പോളി വർഗീസാണ് (53) ‘റിബ്രാവ’ എന്ന ടൂറിങ് ബാൻഡുമായി എത്തുന്നത്.

സിത്താറിന്റെയും വീണയുടെയും സരോദിന്റെയും ഭാവങ്ങൾ ഇഴചേർന്ന ഇരുപതോളം തന്ത്രികളുള്ള മോഹന വീണയിൽ വിസ്മയം തീർക്കുന്ന ലോകത്തിലെ ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണു പോളി. ഹിന്ദുസ്ഥാനി സംഗീത കലാകാരനും ഗ്രാമി പുരസ്കാര ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ ശിഷ്യനാണ്. 4 വർഷമായി ഓസ്ട്രേലിയയിലെ മെൽബണിലാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സാക്സഫോൺ കലാകാരൻ ഗിഡിയൻ ബ്രസീൽ, ഡ്രമ്മർ റോൺ റീവ്സ് എന്നിവർക്കൊപ്പമാണ് റിബ്രാവ നടത്തുന്നത്. മൂവരുടെയും പേരുകളിൽ നിന്നാണ് ബാൻഡിനു ‘റിബ്രാവ’ എന്ന പേരു നൽകിയിരിക്കുന്നതും. ഒക്ടോബറിലോ നവംബറിലോ ഇന്ത്യയിലെത്തുമെന്നും വേദി തീരുമാനിച്ചിട്ടില്ലെന്നും പോളി വർഗീസ് പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കവി, നാടക–സിനിമ നടൻ, സംഗീത സംവിധായകൻ, ചിത്രകാരൻ, ബാവുൾ–സൂഫി ഗായകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ് . 40 തന്ത്രികളുള്ള ‘പോളിസ്ട്രിങ് ഗിറ്റാർ’ എന്ന ബഹുതന്ത്രിവീണയുടെ ഉപജ്‌ഞാതാവ് കൂടിയാണ് അദ്ദേഹം. സോഷ്യലിസ്റ്റ് നേതാവും മാധ്യമ പ്രവർത്തകനുമായിരുന്ന വർഗീസ് മേച്ചേരിയുടെയും ആലീസിന്റെയും മകനാണ് പോളി വർഗീസ്. ബഹിരാകാശ ശാസ്ത്രജ്ഞയും ചിത്രകാരിയുമായ ഡോ.ദീപ ചന്ദ്രൻ റാമാണ് ജീവിതപങ്കാളി.

പോളി 10–ാം ക്ലാസിനു ശേഷം കേരള കലാമണ്ഡലത്തിൽ ചേർന്ന് മൃദംഗപഠനം തുടരുന്നതിനിടെ ദൂരദർശനിൽ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ ഹിന്ദുസ്ഥാനി സംഗീതം കേൾക്കാനിടയായതു വഴിത്തിരിവായി. 20–ാം വയസ്സിൽ കൊൽക്കത്തയിലെത്തി.

ശാന്തിനികേതനിൽ ഹിന്ദുസ്ഥാനി സംഗീതവും തബലയും പഠിക്കാൻ ചേർന്നു. വർഷങ്ങൾക്കു ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊൽക്കത്ത ബിർള അക്കാദമിയിൽ വിശ്വമോഹൻ ഭട്ടിനെ നേരിൽ കണ്ടു, ശിഷ്യനായി. ഗുരുകുല സമ്പ്രദായത്തിൽ മോഹന വീണ അഭ്യസിച്ചു. 20 വർഷം അദ്ദേഹത്തിന്റെ ശിഷ്യനായി തുടർന്നു. ഗുരു നൽകിയ മോഹനവീണയാണ് ഇന്നും കൂടെയുള്ളത്.

തോളിൽ മോഹനവീണയുമായി പലപ്പോഴും ലോക യാത്രകളിലാണു പോളി വർഗീസ്. മധ്യേഷ്യയിലും യൂറോപ്പിലുമായുള്ള ഒട്ടേറെ രാജ്യങ്ങളിലെ വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ചു. 2012–ൽ മൊസാർട്ട് മ്യൂസിക് ഫെസ്‌റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയിലെ തദ്ദേശീയ ഗ്രോതജനതയുടെ (അബോർജിനൽ) സംഗീതവും ചിത്രകലയും ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നും പോളി വർഗീസ് പറഞ്ഞു.

എന്താണ് മോഹനവീണ?
സാരംഗി, സരോദ്, സിത്താർ, ഗിറ്റാർ, വീണ എന്നിവയുടെ സമന്വയമാണു 20 തന്ത്രികളുള്ള സംഗീതോപകരണമായ മോഹനവീണ. പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് സൃഷ്ടിച്ചതാണ് ഈ വാദ്യോപകരണം. അദ്ദേഹം ആകെ അഞ്ചു മോഹനവീണകൾ മാത്രമാണു നിർമിച്ചിട്ടുള്ളത്. അതിലൊന്നു പോളിയുടെ സ്വന്തമാണ്. ഇതിലേക്കു രണ്ടു തന്ത്രികൾ പോളി കൂട്ടിച്ചേർത്തു. അതാണ് ഇന്ന് എല്ലാ വേദിയിലും ഉപയോഗിക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
പെട്ടെന്ന് ബോധരഹിതയായി ഓസീസ് കായിക താരം; ഓർമയില്ല, സംസാരിക്കാനും നടക്കാനും മറന്നു, അപൂർവ പോരാട്ട കഥ പങ്കുവച്ച് ടിയാന

പെട്ടെന്ന് ബോധരഹിതയായി ഓസീസ് കായിക താരം; ഓർമയില്ല, സംസാരിക്കാനും നടക്കാനും മറന്നു, അപൂർവ പോരാട്ട കഥ പങ്കുവച്ച് ടിയാന

തരുന്നത് പെൻഷൻ കാശല്ല, ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ​ഗോപി അന്വേഷിച്ച് പറയട്ടെ: ഉർവശി

തരുന്നത് പെൻഷൻ കാശല്ല, ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ​ഗോപി അന്വേഷിച്ച് പറയട്ടെ: ഉർവശി

ലണ്ടനിലെ തെരുവുകളിൽ ചുവന്ന കറകൾ, പഴി ഇന്ത്യക്കാർക്ക്; വിസ നൽകുമ്പോൾ പല്ല് പരിശോധിക്കാൻ തുടങ്ങണമെന്ന് കമന്‍റുകൾ

ലണ്ടനിലെ തെരുവുകളിൽ ചുവന്ന കറകൾ, പഴി ഇന്ത്യക്കാർക്ക്; വിസ നൽകുമ്പോൾ പല്ല് പരിശോധിക്കാൻ തുടങ്ങണമെന്ന് കമന്‍റുകൾ

അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണം : പ്രതികരണവുമായി  അയർലണ്ടിലെ സാമൂഹ്യ പ്രവർത്തകൻ ലിങ്ക് വിൻസ്റ്റാർ മറ്റത്തിൽ മാത്യു

അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണം : പ്രതികരണവുമായി അയർലണ്ടിലെ സാമൂഹ്യ പ്രവർത്തകൻ ലിങ്ക് വിൻസ്റ്റാർ മറ്റത്തിൽ മാത്യു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist