അയർലണ്ടിൽ ഇന്ത്യക്കാർക്കുനേരെ തെരഞ്ഞു പിടിച്ച് ആക്രമണം.ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കെതിരെ അയര്‍ലണ്ടില്‍ കൗമാരക്കാരുടെ സംഘമാണ് ആക്രമണം അഴിച്ചുവിടുന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അയര്‍ലന്‍ഡിൽ ഇന്ത്യൻ പൗരനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. മര്‍ദിച്ചതിനൊപ്പം അര്‍ധനഗ്നനാക്കുകയും ചെയ്തു. ഇന്ത്യൻ പൗരനായ 40കാരനാണ് മര്‍ദനത്തിനിരയായത്. മുഖത്തും കാലുകള്‍ക്കുമടക്കം പരിക്കേറ്റു. ഡബ്ളിനില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ആമസോണിലെ ജീവനക്കാരനാണ് ആക്രമണത്തിന് ഇരയായത്. ഡബിളിനെ പാര്‍ക്ക് ഹിൽ റോഡിൽ വെച്ചാണ് ആക്രമണം നടന്നത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും ഇന്ത്യക്കാർക്ക് നേരെയുള്ള വംശീയ അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അയർലണ്ടിലെ സാമൂഹ്യ പ്രവർത്തകൻ ലിങ്ക് വിൻസ്റ്റാർ മറ്റത്തിൽ മാത്യു വ്യക്തമാക്കി. അയർലണ്ടിലെ ഇന്ത്യൻ കുടിയേറ്റക്കാരിൽ നല്ലൊരു പങ്കും മലയാളികൾ ആണെന്നും ആയതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് തങ്ങളുടെ പൗരന്മാരെ വിദേശരാജ്യങ്ങളിൽ സംരക്ഷിക്കുന്നതിനായി വളരെ ശക്തമായി മുന്നോട്ടു വരേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യക്കാരുടെ മൂക്കിടിച്ച് പരത്തുക എന്നത് അയർലണ്ടിലെ ചെറുപ്പക്കാർക്ക് ഒരു രസമാണ്, പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണം നടത്തുന്നതെന്നും, വിഷയത്തിൽ ഇന്ത്യ ഉടൻ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ലിനിലെ ബസുകളിലും, ഹൗസിംഗ് എസ്റ്റേറ്റുകളിലും, പൊതു തെരുവുകളിലും ഇന്ത്യൻ പുരുഷന്മാർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള വംശീയ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. എന്നിട്ടും സർക്കാർ നിശബ്ദത പാലിക്കുന്നു. ഈ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അവർ സ്വതന്ത്രരായി നടക്കുകയും വീണ്ടും ആക്രമിക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി .
ഇന്ത്യൻ വംശജർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ മലയാളി സമൂഹത്തിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അയർലൻഡ് സർക്കാർ, ഡബ്ലിനിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികളോട് കുടിയേറ്റക്കാരെ വംശീയമായി ലക്ഷ്യമിടുന്ന ആളുകൾക്കെതിരെ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും ലിങ്ക് വിൻസ്റ്റാർ മറ്റത്തിൽ മാത്യു അറിയിച്ചു.
അയര്‍ലണ്ടിലെ എല്ലാ ഇന്ത്യക്കാരും സ്വന്തം സുരക്ഷക്കായി മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വിജനമായ പ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് പ്രവൃത്തി സമയം കഴിഞ്ഞും ഏറെ വെകിയും രാത്രികാലങ്ങളിലും പോകരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി എംബസിയുടെ നമ്പറും നല്‍കിയിട്ടുണ്ട്. ഫോൺ- 08994 23734, ഇ-മെയിൽ- cons.dublin@mea.gov.in































