മനുഷ്യരിലെ വാര്‍ദ്ധക്യം തടയാൻ കഴിയുമെന്ന് അവകാശപ്പെട്ട് ചൈനീസ് ശാസ്ത്രജ്ഞൻ . മനുഷ്യ ഭ്രൂണത്തില്‍ മാറ്റം വരുത്തി ഈ പരീക്ഷണം നടത്താൻ കഴിയുമെന്നാണ് ചൈനയില്‍ നിന്നുള്ള വിവാദ ശാസ്ത്രജ്ഞൻ ഹി ജിയാൻകുയി പറയുന്നത് .
2018-ല്‍ ജിയാൻകുയി ജീൻ പരിഷ്കരിച്ച കുട്ടിയെ സൃഷ്ടിച്ചതായി വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വിവാദ പരീക്ഷണത്തിന് ശേഷം, നിയമവിരുദ്ധമായ മെഡിക്കല്‍ പ്രാക്ടീസ് സ്വീകരിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതനായ ശേഷം അദ്ദേഹം ബെയ്ജിംഗില്‍ ഗവേഷണ ലാബ് തുറക്കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് .
ജീൻ തെറാപ്പിയിലൂടെ അപൂര്‍വ രോഗങ്ങളുടെ ചികിത്സയെക്കുറിച്ച് ഗവേഷണം നടത്തി. ജിയാൻകുയി മുമ്ബ് മനുഷ്യ ഭ്രൂണത്തില്‍ മാറ്റം വരുത്താൻ ശ്രമിച്ചിരുന്നതായും ഇപ്പോള്‍ വീണ്ടും അതേ കാര്യം ചെയ്യാൻ തുടങ്ങിയതായും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.ജിയാൻകുയി മുമ്ബ് നടത്തിയ ഗവേഷണം വളരെയധികം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവേഷണം തലമുറകളോളം മനുഷ്യന്റെ ഡിഎൻഎയെ ബാധിക്കുമെന്ന് പറയുന്ന ആരോഗ്യ വിദഗ്ധര്‍ അനീതിപരവും അപകടകരവുമാണെന്നും കണക്കാക്കുന്നു
തന്റെ ഗവേഷണത്തില്‍ എഡിറ്റ് ചെയ്ത ജീനുകളുള്ള എലി ഭ്രൂണങ്ങളും പിന്നീട് മനുഷ്യ ഭ്രൂണങ്ങളും ഉള്‍പ്പെടുത്തുമെന്നും ഈ മ്യൂട്ടേഷൻ അല്‍ഷിമേഴ്‌സ് രോഗത്തിനെതിരെ സംരക്ഷണം നല്‍കുന്നുണ്ടോ എന്നറിയാൻ പഠിക്കുമെന്നും ജിയാൻകുയി പറയുന്നു.ഈ പരീക്ഷണത്തിന് മുമ്ബ് സര്‍ക്കാരിന്റെ അനുമതിയും ധാര്‍മ്മിക അനുമതിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ശാസ്ത്രീയമായി അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വിദഗ്ധര്‍ വിശ്വസിക്കുന്നു. ജിയാൻകുയിയുടെ ഗവേഷണം ഉദ്ധരിച്ച്, ചൈനീസ് സര്‍ക്കാര്‍ ജീൻ എഡിറ്റിംഗും അതുമായി ബന്ധപ്പെട്ട ധാര്‍മ്മിക വശങ്ങളും പഠിക്കാൻ നടപടികള്‍ സ്വീകരിച്ചു.