തിരുവനന്തപുരം : ഇന്ത്യൻ സിംകാര്‍ഡ് ഇല്ലാത്ത യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈഫൈ കൂപ്പണ്‍ ഡിസ്പെൻസിങ് കിയോസ്കുകള്‍ സ്ഥാപിച്ചു.യാത്രക്കാര്‍ക്ക് 2 മണിക്കൂര്‍ സൗജന്യ വൈഫൈ സേവനം ലഭിക്കും.
വൈഫൈ കൂപ്പണ്‍ കിയോസ്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ വിമാനത്താവളമാണ് തിരുവനന്തപുരം. പാസ്പോര്‍ട്ടും ബോര്‍ഡിംഗ് പാസും സ്കാൻ ചെയ്യുമ്ബോള്‍ കിയോസ്കില്‍ നിന്ന് വൈഫൈ പാസ്വേഡ് അടങ്ങുന്ന കൂപ്പണ്‍ ലഭിക്കും. അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളുടെ ഡിപ്പാര്‍ച്ചര്‍ ഹാളിലാണ് കിയോസ്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അറൈവല്‍ ഹാളുകളില്‍ ഉള്‍പ്പെടെ കൂടുതല്‍ കിയോസ്കുകള്‍ ഉടൻ സ്ഥാപിക്കും.
ഇന്ത്യൻ സിം കാര്‍ഡുള്ള യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സേവനം നേരത്തെ മുതല്‍ ലഭ്യമാണ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്. വിനോദ്, ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.