Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

സ്പെയിൻ തലപ്പത്തേക്ക് നക്ഷത്രക്കണ്ണുള്ള ‘ജെൻ സി’ രാജകുമാരി

by Kerala News Web Desk 04
January 17, 2026
in EUROPE
0 0
A A
സ്പെയിൻ തലപ്പത്തേക്ക് നക്ഷത്രക്കണ്ണുള്ള ‘ജെൻ സി’ രാജകുമാരി
Share on WhatsappShare on FacebookShare on TwitterShare on Telegram

മഡ്രിഡ്: ജെൻ സി കുട്ടികള്‍ക്ക് ഗൗരവകരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കാര്യപ്രാപ്തിയില്ലെന്നും വായനയും പൊതുബോധവുമില്ലെന്നുമൊക്കെ പറഞ്ഞാണ് ചിലർ സോഷ്യൽ മീഡിയയിൽ ജെന്‍ സികളെ വിമര്‍ശിക്കുന്നത്. എന്നാല്‍ അറിഞ്ഞോളൂ സ്പെയിനിന്‍റെ രാജ്ഞിയാകാൻ ഒരുങ്ങുകയാണ് ഒരു ജെന്‍ സി രാജകുമാരി. ലോകശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് സ്പെയിനിന്‍റെ തലപ്പത്തേക്ക് എത്തുന്ന ഈ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരി’ 150 വർഷത്തെ ചരിത്രമാണ് തിരുത്തിക്കുറിക്കുക.

പ്രിൻസസ് ലിയോനോർ
ഫെലിപ്പെ ആറാമൻ രാജാവിന്‍റെയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരിയാണ് സ്‌പെയിനിന്‍റെ രാജ്ഞിയാകാനൊരുങ്ങുന്നത്. 1800-കളിൽ സ്‌പെയിൻ ഭരിച്ചിരുന്ന ഇസബെല്ല II രാജ്ഞിക്ക് ശേഷം ആദ്യമായി സ്‌പെയിനിന്റെ തലപ്പത്തെത്തുന്ന വനിതയാണ് 20-കാരിയായ ലിയോനോർ. ഒന്നര നൂറ്റാണ്ടിന് ശേഷം സ്പെയിനിന്‍റെ സിംഹാസനത്തിലേക്ക് ഒരു വനിതാ ഭരണാധികാരി എത്തുകയാണ്. പിതാവ് ഫെലിപ്പെ ആറാമൻ രാജാവ് സ്ഥാനമൊഴിയുകയോ മരണപ്പെടുകയോ ചെയ്താലാണ് ലിയോനോർ രാജകുമാരി സ്‌പെയിനിന്റെ രാജ്ഞി പദവിയിലെത്തുക.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ്
2005 ഒക്ടോബർ 31ന് മാഡ്രിഡിൽ ജനിച്ച ലിയോനോറിന് സ്പെയിൻ സിംഹാസനത്തിന്‍റെ ഔദ്യോഗിക അവകാശി എന്ന നിലയിൽ പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ് എന്ന പദവി ലഭിച്ചിരുന്നു. ജന്മനാ രാജപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ തന്നെ ലിയോനോറിന്‍റെ വിദ്യാഭ്യാസവും പരിശീലനങ്ങളും അതനുസരിച്ച് ചിട്ടപ്പെടുത്തിയിരുന്നു. മാഡ്രിഡിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യുകെയിലെ പ്രശസ്തമായ യുഡബ്ല്യുസി അറ്റ്‌ലാന്‍റിക് കോളേജിൽ നിന്നാണ് ലിയോനോർ ഉപരിപഠനം പൂർത്തിയാക്കിയത്. ഭരണഘടനാ മൂല്യങ്ങൾ, നയതന്ത്രം, ആഗോള കാര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ലിയോനോറിന്റെ പഠനമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷിനു പുറമേ കറ്റാലൻ, ഇംഗ്ലിഷ്, ഫ്രഞ്ച്, അറബിക്, മന്‍റാരിൻ എന്നീ ഭാഷകളിലും ലിയോനോർ പരിജ്ഞാനം നേടിയിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചരിത്രം കുറിച്ച് സൈനിക പരിശീലനം
ഭാവിയിൽ സ്പാനിഷ് സായുധ സേനയുടെ സുപ്രീം കമാൻഡർ എന്ന പദവി കൂടി വഹിക്കേണ്ടതിനാൽ ലിയോനോർ കഠിനമായ സൈനിക പരിശീലനവും നേടിയിട്ടുണ്ട്. 2023-ൽ കരസേനയിൽ പരിശീലനം ആരംഭിച്ച രാജകുമാരി പിന്നീട് നാവികസേനയുടെ ഭാഗമായി അറ്റ്ലാന്റിക് സമുദ്രത്തിലൂടെ 17,000 മൈൽ യാത്ര ചെയ്തു. നാവിക പരിശീലനത്തിന്‍റെ ഭാഗമായി ജുവാൻ സെബാസ്റ്റ്യൻ ഡി എൽക്കാനോ എന്ന പരിശീലന കപ്പലിൽ 140 ദിവസവും 17,000 മൈലും നീണ്ട യാത്ര രാജകുമാരി പൂർത്തിയാക്കിയിരുന്നു.

2025 ഡിസംബറിൽ ‘പിലാറ്റസ് PC-21’ വിമാനം ഒറ്റയ്ക്ക് പറത്തി ലിയോനോർ ചരിത്രം കുറിച്ചു. ഇത്തരത്തിൽ യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തുന്ന സ്പാനിഷ് രാജകുടുംബത്തിലെ ആദ്യ വനിതയാണ് ലിയോനോര്‍. പതിമൂന്നാം വയസ്സില്‍ പൊതുവേദിയെ അഭിമുഖീകരിച്ച് സംസാരിക്കുകയും പതിനഞ്ചാം വയസ്സ് മുതൽ തനിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു ലിയോനോര്‍ രാജകുമാരി.

തന്‍റെ 13-ാം വയസ്സിൽ ‘പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് അവാർഡ്’ ചടങ്ങിൽ വെച്ച് ലിയോനോർ തന്റെ ആദ്യ ഔദ്യോഗിക പ്രസംഗം നടത്തി ലോകത്തെ ഞെട്ടിച്ചിരുന്നു. രാജകുടുംബത്തിന്റെ പാരമ്പര്യവും തന്റെ അമ്മയും മുൻ മാധ്യമ പ്രവർത്തകയുമായ ലെറ്റീസിയ രാജ്ഞിയുടെ ആധുനിക കാഴ്ചപ്പാടുകളും ഒത്തിണങ്ങിയ വ്യക്തിത്വമാണ് ലിയോനോറുടേത്. ജെൻ സി തലമുറയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന രാജകുടുംബാംഗമായി ലിയോണർ മാറിക്കഴിഞ്ഞു. നിലവിൽ തന്റെ ഔദ്യോഗിക ചുമതലകൾക്കൊപ്പം തന്നെ സ്വകാര്യത കാത്തുസൂക്ഷിക്കാനും ലിയോനോർ ശ്രദ്ധിക്കുന്നുണ്ട്.

ലിയോനോറിന്റെ അനിയത്തി ഇൻഫാന്റ സോഫിയ 2007-ലാണ് ജനിച്ചത്. ഫെലിപ്പെ രാജാവ് സ്ഥാനം ഒഴിയുമ്പോഴോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമോ ലിയോണർ സ്പെയിനിന്റെ രാജ്ഞിയായി കിരീടധാരണം നടത്തും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സ്പെയിനിലെ ട്രയിൻ അപകടം: 64 മരണം സ്ഥിരീകരിച്ചു, മരണസംഖ്യ ഉയർന്നേക്കാൻ സാധ്യത; നിരവധി പേർക്ക് ഗുരുതര പരിക്ക്
EUROPE

സ്പെയിനിലെ ട്രയിൻ അപകടം: 64 മരണം സ്ഥിരീകരിച്ചു, മരണസംഖ്യ ഉയർന്നേക്കാൻ സാധ്യത; നിരവധി പേർക്ക് ഗുരുതര പരിക്ക്

October 29, 2026
‘മരിച്ച വ്യക്തികളുടെ അനുമതിയില്ല’: മമ്മികളെ പ്രദർശനത്തിൽ നിന്ന് മാറ്റി സ്കോട്ടിഷ് മ്യൂസിയം; പിന്നാലെ വിമർശനം
EUROPE

‘മരിച്ച വ്യക്തികളുടെ അനുമതിയില്ല’: മമ്മികളെ പ്രദർശനത്തിൽ നിന്ന് മാറ്റി സ്കോട്ടിഷ് മ്യൂസിയം; പിന്നാലെ വിമർശനം

October 24, 2026
4 ലക്ഷം വർഷം പഴക്കമുള്ള ജീവിയെ കുറിച്ച് തെളിവ് നൽകി സൈബീരിയൻ ഗുഹയിലെ അസ്ഥികഷ്ണങ്ങൾ! യാക്കിനോട് സാമ്യമെന്ന് ഗവേഷകർ
EUROPE

4 ലക്ഷം വർഷം പഴക്കമുള്ള ജീവിയെ കുറിച്ച് തെളിവ് നൽകി സൈബീരിയൻ ഗുഹയിലെ അസ്ഥികഷ്ണങ്ങൾ! യാക്കിനോട് സാമ്യമെന്ന് ഗവേഷകർ

October 24, 2026
ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’
EUROPE

ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

October 22, 2026
യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ
EUROPE

യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ

October 21, 2026
ഡേറ്റ സെന്റർ ആക്രമണത്തിൽ വലഞ്ഞ് റഷ്യ, ജനങ്ങൾ കുടുങ്ങി
EUROPE

ഡേറ്റ സെന്റർ ആക്രമണത്തിൽ വലഞ്ഞ് റഷ്യ, ജനങ്ങൾ കുടുങ്ങി

October 20, 2026
‘ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം
EUROPE

‘ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം

October 20, 2026
ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി
EUROPE

ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി

October 19, 2026
ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ
EUROPE

ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ

October 19, 2026
Next Post
ന്യൂ സൗത്ത് വെയ്‌ൽസ് (NSW) തീരങ്ങളിൽ ഭീമാകാരമായ തിരമാലകൾ അതീവ ജാഗ്രത നിർദ്ദേശം

ന്യൂ സൗത്ത് വെയ്‌ൽസ് (NSW) തീരങ്ങളിൽ ഭീമാകാരമായ തിരമാലകൾ അതീവ ജാഗ്രത നിർദ്ദേശം

‘വിദൂരം’- സിഡ്‌നി പ്രദർശനം മാർച്ച് 7-ന്

'വിദൂരം'- സിഡ്‌നി പ്രദർശനം മാർച്ച് 7-ന്

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ പ്രോസിക്യൂഷൻ, തന്നെ കൂടി കക്ഷി ചേർക്കണമെന്ന് പരാതിക്കാരി

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും

ലൈം​ഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം; ‘നീതി കിട്ടാൻ ഏതറ്റം വരെയും പോകും’

ലൈം​ഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം; 'നീതി കിട്ടാൻ ഏതറ്റം വരെയും പോകും'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist