ചാലക്കുടി : റാഫേൽ അക്കാദമി ഓഫ് ക്രിക്കറ്റ് എക്സലൻസിന്റെ ( Near ഡി സിനിമാസ് ) ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും 2025 ഫെബ്രുവരി 22 ശനിയാഴ്ച, ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാലക്കുടി CG പാർക്കിൽ ബഹുമാന്യരായ സഞ്ജു സാംസൺ, ദിലീപ്, ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരുടെ കാർമികത്വത്തിൽ നടത്തപ്പെടുമെന്ന് RACE നേതൃത്വം അറിയിച്ചു.
RACE ഉദ്ഘാടനത്തിന് ശേഷം റാഫേൽ ഫിലിം സിറ്റിയും കെഐസിയും (കേരള ഇൻഫ്ലുവൻസർ കമ്മ്യൂണിറ്റി) തമ്മിലുള്ള ഒരു സഹകരണ സംരംഭമായ CG പാർക്കിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കും (സിനിമ നിർമ്മാണം, പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റുഡിയോ, സിനിമയ്ക്കുള്ള ടെക്നോളജി പാർക്ക്, കോഡിംഗ്, ഗ്രാഫിക്സ് & ഗെയിമിംഗ്). തുടർന്ന് റാഫേൽ ഫിലിം പ്രൊഡക്ഷൻസ് ക്രിക്കറ്റ് ഗെയിമിനെ ചുറ്റിപ്പറ്റിയുള്ള സ്പോർട്സ് പ്രമേയമുള്ള ആദ്യത്തെ സിനിമയും അനാച്ഛാദനം ചെയ്യും. ഉത്ഘാടനവേളയിൽ ഏവരുടെയും സാന്നിധ്യവും ഇവൻ്റ് വൻ വിജയമാക്കുന്നതിനുള്ള പിന്തുണയും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു .






























