ആലപ്പുഴ: റേഡിയോ ജോക്കി രാജേഷ് വധകേസ് മുഖ്യസാക്ഷി കുറുമാറി. ദൃക്സാക്ഷി കുട്ടനാണ് കുറുമാറിയത്. രാജേഷിനെ വെട്ടുന്നത് കണ്ടുവെന്നായിരുന്നു കുട്ടന്റെ ആദ്യ മൊഴി. പ്രതികളെ മുമ്പ് കുട്ടൻ കോടതി യിൽ തിരിച്ചറിഞ്ഞിരുന്നു. പ്രതികൾ മുഖം മറച്ചതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് കോടതിയിൽ ഇന്ന് മൊഴി നൽകി. അക്രമത്തിൽ കുട്ടനും പരിക്കേറ്റിരുന്നു. പ്രതിഭാഗത്തിൻ്റെ അപേക്ഷ പ്രകാരമാണ് കുട്ടനെ വീണ്ടും വിസ്തരിച്ചത്. മുഖ്യസാക്ഷി കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. വിചാരണ അന്തിമ ഘട്ടത്തിൽ നിൽക്കുമ്പോഴാണ് കൂറുമാറിയത്. 2018 മാർച്ച് 26 നാണ് സ്റ്റുഡിയോക്കുള്ളിൽ വച്ച് രാജേഷിനെ വെട്ടികൊലപ്പെടുത്തിയത്.