പെർത്ത്: പെർത്ത് സ്വദേശിയും ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ (KAWA) അംഗവുമായ ശ്രീ രാജീവ് സ്റ്റീഫൻ (51),മുപ്രപ്പിള്ളിൽ ഹൗസ് നിര്യാതനായി.
മസ്തിഷ്‌ക അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാജീവ് 23 ന് രാവിലെ പെർത്ത് ചാൾസ് ഗാർഡിണിനെർ ഹോസ്‌പിറ്റലിൽ വച്ചാണ് മരണമടഞ്ഞത്.
മികച്ച ഇലക്ട്രീഷനും ട്രെൻഡ് ഇലക്ട്രിക്കൽ എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ രാജീവ് നല്ലൊരു നാടക നടനും സംവിധായകനുമായിരുന്നു. കോമഡി രംഗങ്ങളും നർമം കലർന്ന വേഷങ്ങളും അവതരിപ്പിക്കുന്നത്തിൽ പ്രത്യേകമായ കഴിവ് അദേഹത്തിനുണ്ടായിരുന്നു.
കണ്ണൂർ പയ്യാവൂർ സ്വദേശിയായ രാജീവും കുടുംബവും 15 വർഷം മുൻപാണ് പെർത്തിലേക്ക് കുടിയേറിയത്. പയ്യാവൂർ മുപ്രാപ്പള്ളിൽ പരേതനായ എസ്‌തപ്പാനാണ് പിതാവ്
ഭാര്യ: ബിന്ദു രാജീവ്
മക്കൾ: ഷാരോൺ, സ്റ്റീവ്, ഏയ്ഞ്ചൽ റോസ്.
സമൂഹത്തിൽ സജീവ സാന്നിധ്യവും ക്നാനായ സമുദായാംഗവുമായ അദ്ദേഹത്തിന്റെ
അപ്രതീക്ഷിതമായ വേർപാട് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുകളെയും ദുഃഖത്തിലാഴ്ത്തി.
സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.






























