ദില്ലി: ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ വനിത സംവരണ ബിൽ രാജ്യസഭയിലും പാസായി. രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചു. എന്നാൽ ആരും എതിർത്തില്ല. ഇന്നലെ ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും ചർച്ചക്കിടെ മോദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചു.































