Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

റിസര്‍വ് ബാങ്കിന്റെ പുതിയ നിബന്ധന; ഭവന വായ്പകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാകുമോ?

by Kerala News Web Desk 04
August 19, 2023
in INDIA
0 0
A A
റിസര്‍വ് ബാങ്കിന്റെ പുതിയ നിബന്ധന; ഭവന വായ്പകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാകുമോ?
Share on WhatsappShare on FacebookShare on TwitterShare on Telegram

മുബൈ: റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച പുതിയ നിബന്ധന കാരണം നിരവധി ഉപഭോക്താക്കള്‍ക്ക് ഭവന വായ്പകള്‍ കിട്ടാനുള്ള യോഗ്യത കുറയുമെന്നും ചില വായ്പകളുടെ ഇഎംഐ വര്‍ദ്ധിക്കുമെന്നും ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. ഇനി മുതല്‍ വായ്പാ പലിശ നിരക്ക് പുനഃക്രമീകരിക്കുന്ന അവസരത്തില്‍ ഒരു ഫിക്സഡ് പലിശ നിരക്കിലേക്ക് മാറാനുള്ള അവസരം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് പുതിയ നിബന്ധന അനുസരിച്ച് നല്‍കേണ്ടി വരും. ഇതിന് പുറമെ ഭാവിയില്‍ ഫ്ലോട്ടിങ് പലിശ നിരക്കില്‍ നിന്ന് ഫിക്സഡ് പലിശ നിരക്കിലേക്ക് വായ്പകള്‍ മാറ്റേണ്ടി വരുമ്പോള്‍ ഉണ്ടാകാവുന്ന ചാര്‍ജുകള്‍ സംബന്ധിച്ച് വായ്പ അനുവദിക്കുമ്പോള്‍ തന്നെ ബാങ്കുകള്‍ വെളിപ്പെടുത്തുകയും വേണം.

ബാങ്ക് പലിശ നിരക്കുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ മാസാമാസം അടയ്ക്കുന്ന ഇഎംഐ തുകയില്‍ നിന്ന് അതത് മാസത്തെ പലിശ പൂര്‍ണമായി അടഞ്ഞുപോയിരിക്കണം. അതായത് ഒരു മാസത്തെ ഇഎംഐ അടച്ച ശേഷം വായ്പയിലെ ബാക്കിയുള്ള തുകയില്‍ വര്‍ദ്ധനവ് വരാന്‍ പാടില്ല. വായ്പ എടുക്കുന്നവര്‍ക്ക് അത് അടച്ചു തീര്‍ക്കാനുള്ള ശേഷി ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് ഇപ്പോഴത്തെ പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തി ആവരുതെന്നും ഭാവിയില്‍ പലിശ നിരക്ക് വര്‍ദ്ധിച്ചാലും അവര്‍ക്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള കണക്കുകൂട്ടലുകള്‍ നടത്തണമെന്നുമാണ് ഇഎംഐ അധിഷ്ഠിത വ്യക്തിഗത വായ്പകളുടെ ഫ്ലോട്ടിങ് പലിശ നിരക്ക് പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക്, രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുള്ളതായി ബാങ്കുകള്‍ നിലവില്‍ കണക്കാക്കുന്ന വായ്പാ തുകയില്‍ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നേരത്തെ പലിശ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴും, കൂടുതല്‍ പലിശ ഈടാക്കുന്നതിനായി ബാങ്കുകള്‍ പലപ്പോഴും ഇഎംഐ പുനഃക്രമീകരിക്കാതെ തവണകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ പുതിയ നിബന്ധനകളോടെ നിലവിലുള്ളതിനേക്കാളും ഉയര്‍ന്ന പലിശ നിരക്ക് കണക്കാക്കി ബാങ്കുകള്‍ക്ക് ഉപഭോക്താക്കളുടെ തിരിച്ചടവ് ശേഷി കണക്കാക്കേണ്ടി വരും. ഇപ്പോള്‍ ഇത് അതാത് സമയങ്ങളില്‍ നിലവിലുള്ള പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. ഭാവിയില്‍ പലിശ നിരക്ക് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് ബാങ്കുകള്‍ വായ്പാ പരിധി കണക്കാക്കുമ്പോള്‍ പല ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ അര്‍ഹതയുള്ള തുകയേക്കാള്‍ കുറഞ്ഞ തുകയേ വായ്പ ലഭിക്കുകയുള്ളൂ. ഇതിന് പുറമെ ഓരോ മാസത്തേയും പലിശ തുക അതാത് മാസത്തെ ഇഎംഐയില്‍ തന്നെ ഈടാക്കണമെന്നും ഇഎംഐ ഈടാക്കിയ ശേഷം ആകെ വായ്പാ തുക തൊട്ടുമുമ്പിലുള്ള മാസത്തെ തുകയേക്കാള്‍ കൂടരുതെന്നും നിബന്ധനയുള്ളതിനാല്‍ ഇഎംഐ തുകയും അതിനനുസരിച്ച് ക്രമീകരിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാവും.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

രാജ്യത്തെ ഇഎംഐ വായ്പാ ചട്ടങ്ങള്‍ റിസര്‍വ് ബാങ്ക് പുനഃപരിശോധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പലിശ നിരക്കുകള്‍ ഉയരുമ്പോള്‍ ബാങ്കുകള്‍ അനാവശ്യമായി വായ്പാ കാലാവധി ദീര്‍ഘിപ്പിക്കുന്നതായി ആരോപണമുണ്ട്. വായ്പയെടുക്കുന്നവരുടെ തിരിച്ചടവ് ശേഷിയും, പ്രായത്തിന്റെ അടിസ്ഥാനത്തില്‍ എത്ര കാലായളവ് കൊണ്ട് അയാള്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്നും കണക്കാക്കി ബാങ്കുകള്‍ അനിയോജ്യമായ തിരിച്ചടവ് കാലാവധി തീരുമാനിക്കണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ഓരോ വ്യക്തികളെയും പ്രത്യേകമായി കണക്കാക്കിയായിരിക്കും ഇത് നിജപ്പെടുത്തുക. അന്യായമായി വായ്പകളുടെ തിരിച്ചടവ് കാലാവധി വലിച്ചു നീട്ടുന്നതിനെതിരെയും റിസര്‍വ് ബാങ്ക് നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഇത് ബാങ്കുകളുടെ ഒരു വാണിജ്യപരമായ തീരുമാനമാണെങ്കിലും ഇക്കാര്യത്തില്‍ നിയന്ത്രണം വേണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ ഉപഭോക്താക്കള്‍ക്കും പുതിയ ലോണുകള്‍ക്കും 2023 ഡിസംബര്‍ 31 മുതലായിരിക്കും ഈ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്
INDIA

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
INDIA

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
Next Post
നഴ്സ് കുറ്റക്കാരി; കൊന്നുതള്ളിയത് ഏഴ് നവജാത ശിശുക്കളെ

നഴ്സ് കുറ്റക്കാരി; കൊന്നുതള്ളിയത് ഏഴ് നവജാത ശിശുക്കളെ

പൊലീസിനോട് മുൻവൈരാഗ്യം, പരിക്ക് മരണ കാരണമായെന്ന് എഴുതിയത് ബോധപൂർവ്വം; ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്

പൊലീസിനോട് മുൻവൈരാഗ്യം, പരിക്ക് മരണ കാരണമായെന്ന് എഴുതിയത് ബോധപൂർവ്വം; ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്

ആകാശ് ബൈജൂസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയുടെ മരണം കൊലപാതകം? ഹൈക്കോടതിയിൽ കേസ്

ആകാശ് ബൈജൂസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയുടെ മരണം കൊലപാതകം? ഹൈക്കോടതിയിൽ കേസ്

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത! ഒന്നും രണ്ടുമല്ല, 27 ഓണം ബമ്പർ ടിക്കറ്റുകൾ തട്ടിയെടുത്തു, വേദനയോടെ വയോധിക

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത! ഒന്നും രണ്ടുമല്ല, 27 ഓണം ബമ്പർ ടിക്കറ്റുകൾ തട്ടിയെടുത്തു, വേദനയോടെ വയോധിക

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist