സിഡ്‌നിയിലെ ഒരു കൂട്ടം കലാകാരൻമാർ അണിയിച്ചൊരുക്കിയ ഷോർട് ഫിലിം ‘ റിമോട്ട് കൺട്രോൾ ‘
ശ്രദ്ധ നേടുന്നു.പ്രവാസജീവിതത്തിന്റെ നേര്കാഴ്ചയായ ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത മിനു ജേക്കബ് അവതരിപ്പിച്ച സൂസൻ എന്ന കഥാപാത്രത്തിന്റെ ഫോൺ സംഭാഷങ്ങളിലൂടെയും അന്തർ സംഘർഷങ്ങളിലൂടെയും കഥ പറയുന്ന രീതിയാണ്.ഈ ഒരൊറ്റ കഥാപാത്രത്തിന്റെ മാത്രം സ്ക്രീൻ സാന്നി ധ്യത്തിലൂടെ ശബ്ദത്തിലൂടെ മാത്രം വരുന്ന മറ്റു കഥാപാത്രങ്ങളെ സമർത്ഥമായി ചേർത്തിണക്കുവാൻ
സംവിധായകനു കഴിഞ്ഞിട്ടുണ്ട് .
അരുൺ ജോയ് ,അനിഖ പ്രിൻസ് ,അനു ദേവസ്സി ,ജയമ്മ മാത്യു എന്നിവരാണ് ശബ്ദതാരങ്ങൾ. ജോസ് ടോമിയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരുന്നത് ജീത്തു ജോസാണ് .ജോയ്‌സൺ ദേവസ്സി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു . പ്രിൻസ് ആന്റണി ചിത്രത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്നു .അരുൺ ജോയ് ,ജീത്തു ജോസ് ,ജോസ് ടോമി ,ജോയ്‌സൺ ദേവസ്യ ,പ്രിൻസ് ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
You can watch OFFICIAL TRAILER 👉 https://youtu.be/HiH6YgLttHw
To watch FULL MOVIE : https://youtu.be/K-q7f4yOZKQ































