വയനാട്: വയനാട് വൈത്തിരിയിൽ സ്കൂൾ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. വൈത്തിരി കണ്ണാടിച്ചോല സ്വദേശി എസ്. മനോജിനെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് വിദ്യാർത്ഥി അതിക്രമവിവരം പങ്കുവച്ചത്. സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ മാസം പതിനഞ്ചിനാണ് സംഭവം. വിദ്യാർഥിനിയെ നേരത്തെ പരിചയമുള്ള പ്രതി സ്വന്തം ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലേക്ക് നിർബന്ധിച്ച് വിളിച്ചു വരുത്തി, തുടർന്നായിരുന്നു അതിക്രമം. സജീവ സിപിഎം പ്രവർത്തകനാണ് മനോജ്. ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റി മുൻ ഭാരവാഹിയും ആണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.