ഓസ്‌ട്രേലിയയിലെ പ്രശസ്തമായ വിക്ടോറിയ ബെൽസ് ബീച്ചിൽ (Bells Beach) തിമിംഗലത്തിന്റെ ജഡം അടിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് കടുത്ത സ്രാവ് ആക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വിനോദസഞ്ചാരികളും സർഫിംഗ് പ്രേമികളും ഏറെ എത്തുന്ന ഈ തീരത്ത്, തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ സ്രാവുകളെ ആകർഷിക്കാൻ സാധ്യതയുള്ളതിനാലാണ് വിക്ടോറിയൻ അധികൃതർ അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.സുരക്ഷ മുൻനിർത്തി ലോകപ്രശസ്ത സർഫിംഗ് കേന്ദ്രമായ ബെൽസ് ബീച്ചും സമീപത്തുള്ള വിങ്കിപോപ്പും (Winkipop) താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു.
പരമ്പരാഗത ഉടമകളുമായും പ്രദേശവാസികളുമായും സഹകരിച്ച് തിമിംഗലത്തിന്റെ ജഡം സുരക്ഷിതമായി നീക്കം ചെയ്യാനുള്ള നടപടികൾ പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് (DEECA) ആരംഭിച്ചിട്ടുണ്ട്.ഈ പ്രദേശങ്ങളിൽ ഉള്ളവർ കടലിൽ ഇറങ്ങരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. സ്രാവുകളെ ശ്രദ്ധയിൽപ്പെടുന്നവർ ഉടൻ തന്നെ അടിയന്തര നമ്പറായ ട്രിപ്പിൾ സീറോയിൽ (000) ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.































