Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഒരൊറ്റ ദൗത്യം, ചൊവ്വയില്‍ ആറ് ഹെലികോപ്റ്ററുകള്‍ പറത്താന്‍ നാസ

by Kerala News Web Desk 04
July 28, 2025
in USA
0 0
A A
ഒരൊറ്റ ദൗത്യം, ചൊവ്വയില്‍ ആറ് ഹെലികോപ്റ്ററുകള്‍ പറത്താന്‍ നാസ
Share on WhatsappShare on FacebookShare on TwitterShare on Telegram

കാലിഫോര്‍ണിയ: സങ്കീര്‍ണമായ പ്രതലമുള്ള ചൊവ്വ ഗ്രഹത്തില്‍ കൂളായി പറന്നിറങ്ങുമോ ആ ആറ് ഹെലി‌കോപ്റ്ററുകള്‍? ചൊവ്വാ പര്യവേഷണങ്ങളില്‍ നാളിതുവരെ നടന്ന ഏറ്റവും പ്രധാന ദൗത്യങ്ങളിലൊന്നിന് തയ്യാറെടുക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വകാര്യ ഡ്രോണ്‍ നിര്‍മ്മാണ കമ്പനിയായ എയ്‌റോവൈറോൺമെന്‍റും. ‘സ്കൈഫാള്‍’ (Skyfall) എന്നാണ് ഈ ദൗത്യത്തിന്‍റെ പേര്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്ന് ചുവന്ന ഗ്രഹത്തിന്‍റെ പ്രതലത്തിലേക്ക് ഊഴ്‌ന്നിറങ്ങുന്ന ആറ് ഹെലി‌കോപ്‌റ്ററുകളാണ് സ്കൈഫാള്‍ ദൗത്യത്തിലുണ്ടാവുക. ദൗത്യത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് എയ്‌റോവൈറോൺമെന്‍റുമായി ചേര്‍ന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി തുടക്കമിട്ടുകഴിഞ്ഞു. യുഎസ് സൈന്യത്തിന് ചെറിയ ഡ്രോണുകള്‍ വിതരണം ചെയ്യുന്ന മുൻനിര കമ്പനിയാണ് ആർലിങ്ടൺ ആസ്ഥാനമായുള്ള എയ്‌റോവൈറോൺമെന്‍റ്.

എന്താണ് സ്കൈഫാള്‍ ചൊവ്വാ ദൗത്യം?
പേരില്‍ തന്നെ കൗതുകമുള്ള സ്കൈഫാള്‍ എന്ന അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ (UAV) ദൗത്യത്തിന് തയ്യാറെടുക്കുകയാണ് നാസ എന്നാണ് പുതിയ റിപ്പോര്‍ട്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചൊവ്വയുടെ ആകാശത്ത് നിന്ന് താഴേക്ക് പറന്നിറങ്ങുന്ന ആറ് ഹെലികോപ്റ്ററുകള്‍ അഥവാ ഡ്രോണുകളാണ് സ്കൈഫാള്‍ ദൗത്യത്തിന്‍റെ പ്രധാന ആകര്‍ഷണം. നാസയുടെ റോബോട്ടിക് ദൗത്യങ്ങളുടെ ചുമതലയുള്ള ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, എയ്‌റോവൈറോൺമെന്‍റുമായി ചേര്‍ന്ന് ഈ ഡ്രോണുകള്‍ അണിയിച്ചൊരുക്കും. ആറ് അടുത്ത തലമുറ ചൊവ്വാ ഹെലികോപ്റ്ററുകള്‍ വിന്യസിച്ച് ചൊവ്വയില്‍ പുത്തന്‍ ലാന്‍ഡിംഗ് സ്റ്റേഷനുകള്‍ കണ്ടെത്തുക, പരീക്ഷണങ്ങള്‍ നടത്തുക, ചിത്രങ്ങള്‍ അടക്കമുള്ള തത്സമയ വിവരങ്ങള്‍ ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയക്കുക, പ്രഥമ ചൊവ്വാ മനുഷ്യ ദൗത്യത്തിന് വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങളാണ് നാസയുടെ സ്കൈഫാള്‍ ദൗത്യത്തിനുള്ളത്.
ചൊവ്വയില്‍ ആറ് ഹെലികോപ്റ്ററുകള്‍ വിന്യസിച്ച്, അമേരിക്കയുടെ ആദ്യ മനുഷ്യ ചൊവ്വാ പര്യടനത്തിനായി നാസയും വ്യാവസായിക പങ്കാളികളും ഇതുവരെ കണ്ടെത്തിയ ലാന്‍ഡിംഗ് സൈറ്റുകളില്‍ ഗവേഷണം നടത്തുകയാണ് സ്കൈഫാള്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എയ്‌റോവൈറോൺമെന്‍റ് പ്രസ്‌താവനയില്‍ അറിയിച്ചു. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന എന്‍ട്രി ക്യാപ്‌സൂളാവും ആറ് ഹെലികോപ്റ്ററുകളും വിന്യസിക്കുക. ഇത് വലിയ ചിലവ് കുറയ്ക്കലിനൊപ്പം ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോമിന്‍റെ ആവശ്യകതയും ഒഴിവാക്കും. മുന്‍കാല ചൊവ്വാ ദൗത്യങ്ങളില്‍ വലിയ ചിലവും സങ്കീര്‍ണവുമായ ഒന്നായിരുന്നു മാര്‍സ് ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോമുകളുടെ ആവശ്യകത. പാറക്കെട്ടുകള്‍ നിറഞ്ഞ് പ്രതികൂലമായ ചൊവ്വയിലെ ലാന്‍ഡിംഗ് സാഹചര്യങ്ങള്‍ മുന്‍ ദൗത്യങ്ങള്‍ ശ്രമകരമാക്കിയിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആറ് ഹെലികോപ്റ്ററുകളുടെയും ലക്ഷ്യങ്ങള്‍
ചൊവ്വയുടെ അന്തരീക്ഷത്തില്‍ വിന്യസിക്കപ്പെട്ട് കഴിഞ്ഞാല്‍ ഓരോ ഹെലികോപ്റ്ററുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ഭൂമിയിലേക്ക് ചൊവ്വയുടെ ഹൈ-റെസലൂഷന്‍ പ്രതല ചിത്രങ്ങള്‍ അയക്കുക ഈ ഹെലികോപ്റ്ററുകളുടെ ചുമതലകളിലൊന്നാണ്. ചുവന്ന ഗ്രഹത്തിന്‍റെ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രതലത്തിനുള്ളിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന റഡാര്‍ ഡാറ്റകള്‍ അയക്കുകയാണ് മറ്റൊരു ലക്ഷ്യം. ഈ വിവരം ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിംഗിന് നിര്‍ണായകമാണ്. നാളിതുവരെയുള്ള ചൊവ്വാ ദൗത്യങ്ങളിലെ ഏറ്റവും ചിലവ് കുറഞ്ഞതും വേഗമാര്‍ന്നതുമായ സാങ്കേതികവിദ്യയായിരിക്കും സ്കൈഫാള്‍ എന്നാണ് എയ്‌റോവൈറോൺമെന്‍റിന്‍റെ അവകാശവാദം. സ്കൈഫാള്‍ ചൊവ്വ ദൗത്യത്തിനായി നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുമായി ചേര്‍ന്ന് എയ്‌റോവൈറോൺമെന്‍റ് പ്രവര്‍ത്തനം തുടങ്ങി. 2028ല്‍ സ്കൈഫാള്‍ ദൗത്യം വിക്ഷേപിക്കാനാകും എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. എങ്കിലും കൃത്യമായ തീയതി ഉറപ്പിച്ചിട്ടില്ല.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും
USA

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്
USA

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
Next Post
ഒരു കുടുംബം, ഒരു ദൗത്യം: റെക്കോർഡ് രക്തദാനത്തിനായി യാത്ര തുടരുന്നു

ഒരു കുടുംബം, ഒരു ദൗത്യം: റെക്കോർഡ് രക്തദാനത്തിനായി യാത്ര തുടരുന്നു

ലണ്ടൻ എയർപോർട്ടിൽ ഹിന്ദി സംസാരിച്ച് ഇന്ത്യൻ ജീവനക്കാർ, നാടുകടത്തണമെന്ന് ബ്രിട്ടീഷ് യുവതി; കുറിപ്പ് വൈറൽ

ലണ്ടൻ എയർപോർട്ടിൽ ഹിന്ദി സംസാരിച്ച് ഇന്ത്യൻ ജീവനക്കാർ, നാടുകടത്തണമെന്ന് ബ്രിട്ടീഷ് യുവതി; കുറിപ്പ് വൈറൽ

അതുല്യയുടെ മരണം: മകൾ സ്വമനസ്സാലെ ജീവനൊടുക്കില്ല, നാട്ടിലെത്തിച്ച് റീ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അച്ഛൻ രാജശേഖരൻ

അതുല്യയുടെ മരണം: മകൾ സ്വമനസ്സാലെ ജീവനൊടുക്കില്ല, നാട്ടിലെത്തിച്ച് റീ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അച്ഛൻ രാജശേഖരൻ

ധർമസ്ഥല വെളിപ്പെടുത്തൽ: നിർണായക നീക്കം

ധർമസ്ഥല വെളിപ്പെടുത്തൽ: നിർണായക നീക്കം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist